1438861627_a9

 

ഡാലസ്: ലാനയുടെ പത്താമത് നാഷണല്‍ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍ വെച്ച് 2015 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്. കണ്‍വെന്‍ഷന്‍റെ വിജയത്തിനായി കണ്‍വെന്‍ഷന്‍ ചെയര്‍മാനായ ജോസ് ഓച്ചാലിലിന്‍റെയും കണ്‍വെന്‍ഷന്‍ കോ-ചെയര്‍മാനായ എബ്രഹാം തെക്കേമുറിയുടെയും നേതൃത്വത്തിന്‍ കീഴില്‍ വിപുലമായ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. വിവിധ കമ്മറ്റികളുടെ ചുമതലക്കാരായി മീനു എലിസബത്ത്‌ മാത്യു (രജിസ്ട്രേഷന്‍), ജോസന്‍ ജോര്‍ജ്ജ്(‘ടൈം മാനേജ്മെന്റ്’), സി വി. ജോര്‍ജ്ജ് (‘ഫിനാന്‍സ്’), വാസുദേവ് പുളിക്കല്‍ (‘ലാന സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി’), ജോസഫ് നമ്പിമഠം (‘കാവ്യ സന്ധ്യ’യുടെ നടത്തിപ്പിനായുള്ള കമ്മറ്റി), എബ്രഹാം തോമസ് (‘മീഡിയാ സെമിനാറി’ന്‍റെ നടത്തിപ്പിനായുള്ള കമ്മറ്റി), സിജു ജോര്‍ജ്ജ് (‘സുവനീയര്‍’), തോമസ്‌ (ഷാജി) മാത്യു (‘ഫുഡ്‌ ആന്‍ഡ്‌ അക്കൊമഡേഷന്‍’), ഹരിദാസ്‌ തങ്കപ്പന്‍, സുരേഷ് അച്യുതന്‍ (‘സ്റ്റേജ് ആന്‍ഡ്‌ ഓഡിറ്റോറിയം’), എബി തോമസ്‌, അജയന്‍ (‘ട്രാന്‍സ്പോര്‍ട്ടേഷന്‍’) റോസമ്മ ജോര്‍ജ്ജ്, അനുപ സാം, സുധീര്‍ പി. (‘റിസെപ്ഷന്‍’), പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍ (‘മീഡിയാ’ കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ നിയമിച്ചതായി ലാന നാഷണല്‍ കമ്മറ്റി ഭാരവാഹികളായ ഷാജന്‍ ആനിത്തോട്ടം (ലാന നാഷണല്‍ പ്രസിഡന്റ്) ജോസ് ഓച്ചാലില്‍ (ലാന നാഷണല്‍ സെക്രട്ടറി) ജെ. മാത്യൂസ്‌ (ലാന നാഷണല്‍ ഖജാന്‍ജി) എന്നിവര്‍ ഒരു പത്ര പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ഏക ദേശിയ സംഘടനയാണ് ‘ലാന’.

പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഡാലസില്‍വെച്ചു നടത്തുന്ന നാഷണല്‍ കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാനുള്ള തിരക്കിലാണ് ഡാലസിലുള്ള എഴുത്തുകാര്‍. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും കൂടാതെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും നിന്നുമുള്ള പ്രഗത്‌ഭരായ ധാരാളം എഴുത്തുകാര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്. രണ്ടു വര്‍ഷങ്ങളില്‍ ഒരിക്കല്‍ നടക്കുന്ന മഹത്തായ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള എഴുത്തുകാര്‍ മുന്‍കൂട്ടി തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എഴുത്തുകാരുടെ സൌകര്യാര്‍ത്ഥം ഡി. എഫ്. ഡബ്ല്യു എയര്‍പോര്‍ട്ടിനു സമീപമുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സ് ആണ് കണ്‍വെന്‍ഷന്‍ സ്ഥലമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെത്തന്നെയാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൌകര്യവും ഒരുക്കിയിട്ടുള്ളത്. (For your convinience the hotel we picked is conveniently located near by the DFW airport with free pick up and drop off services with the room price of $69.00. Please note that our meetings and accomadation will be at the same Hotel . www.AtriumHotelandSuites.com. Please click the link to see more details about the Hotel. Hotel Phone number is Tel: +1(972)513-0800 and mentioned the word LANA for special rate.) കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസ് ഓച്ചാലില്‍ …………………………………………………………….469 363 5642 എബ്രഹാം തെക്കേമുറി………………………………………………………469 222 5521 ജോസന്‍ ജോര്‍ജ്ജ് ……………………………………………………….469 767 3208 ജോസഫ്‌ നമ്പിമഠം …………………………………………………214 564 9371 എബ്രഹാം തോമസ്‌ ……………………………………………………….214 328 2438 സി. വി. ജോര്‍ജ്ജ് …………………………………………………………214 675 6433 സിജു ജോര്‍ജ്ജ് …………………………………………………………..214 282 7458 ഷാജി മാത്യു ………………………………………………………..214 620 6442

LEAVE A REPLY

Please enter your comment!
Please enter your name here