മയാമി: തെന്നിന്ത്യന്‍ ഭാഷകളിലെ അഭ്രപാളികളില്‍ താരസാന്നിധ്യമറിയിച്ച വിനീത് – ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരുടെ നൃത്തച്ചുവടുകളോടൊപ്പം, മലയാളികളുടെ മിനിസ്ക്രീനിലെ മിന്നിത്തിളങ്ങുന്ന ഒട്ടനവധി പ്രതിഭകള്‍ ഒത്തുചേര്‍ന്ന് താര ആര്‍ട്‌സിന്റെ ബാനറില്‍ ഒരുക്കുന്ന “സംഗീത ഹാസ്യ നൃത്തസന്ധ്യ’ ഒക്‌ടോബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 6.30-ന് മയാമി- കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

കോറല്‍ സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന വൈവിധ്യമാര്‍ന്ന ഈ സ്റ്റേജ് ഷോയിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് കടുകപ്പള്ളിയും, ഫണ്ട് റൈസിംഗ് കമ്മിറ്റിയും, ട്രസ്റ്റിമാരും, പാരീഷ് കൗണ്‍സിലും ചേര്‍ന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here