ഷിക്കാഗോ: ഷിക്കാഗോയുടെ സബര്‍ബായ പ്രൊസ്‌പെക്ട് ഹൈറ്റ്‌സിലുള്ള ബാങ്ക്വറ്റ് ഹാളില്‍ വച്ചു 2017 നവംബര്‍ 3,4 തീയതികളില്‍ നടത്തപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് കര്‍മ്മം ആര്‍ലിംഗ്ടണ്‍ ഹൈറ്റ്‌സില്‍ വച്ചു ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചു ആദ്യ രജിസ്‌ട്രേഷന്‍ ഡോ. അനിരുദ്ധനു നല്‍കിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും, മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം. സുധീരന്‍ നിര്‍വഹിച്ചു.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വി.എം. സുധീരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഒരു ശക്തിക്കും തടയാനാവാത്തതാണെന്നും, ഇന്ത്യന്‍ സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും, വ്യവസായ രംഗത്തും സാമൂഹ്യ രംഗത്തും കനത്ത നാശങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഇന്നത്തെ ഭരണത്തിന് വിരാമമുണ്ടാക്കേണ്ടതാണെന്നും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുവാനും, ഭാരത്തിന്റെ പുനരുദ്ധാനത്തിനുമായി രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്കു ശക്തി പകരേണ്ടതിനും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സജീവമായി രംഗത്തു വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നു ഭാരതം അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. അനിരുദ്ധന്‍, ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, നാഷണല്‍ കമ്മിറ്റി അംഗവും മിഡ്‌വെസ്റ്റ് റീജിയന്‍ മുന്‍ പ്രസിഡന്റുമായ പോള്‍ പറമ്പി, മിഡ്‌വെസ്റ്റ് റീജിയന്‍ മുന്‍ പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവുമായ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, വൈസ് പ്രസിഡന്റ് തമ്പി മാത്യു, സെക്രട്ടറിമാരായ അജയന്‍ കുഴിമറ്റത്തില്‍, ജസ്സി റിന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായി ലഭിച്ച ആദ്യ സംഭാവന മിഡ്‌വെസ്റ്റ് റീജിയന്‍ ട്രഷറര്‍ നടരാജന്‍ കൃഷ്ണന്‍ ഏറ്റുവാങ്ങി. ഈശോ കുര്യന്‍, ജോസഫ് നാഴിയംപാറ, തോമസ് പതിനഞ്ചില്‍പറമ്പില്‍, ഏബ്രഹാം വര്‍ഗീസ്, മാത്യൂസ് ടോബിന്‍, പ്രതീഷ് തോമസ്, കുര്യാക്കോസ് ടി. ചാക്കോ, ബിജു തോമസ്, ജോര്‍ജ് പണിക്കര്‍, സജി തോമസ് തയ്യില്‍, പ്രവീണ്‍ തോമസ്, ബാബു മാത്യു, ജോസി കുരിശിങ്കല്‍, മേഴ്‌സി കുര്യാക്കോസ്, നീനു തോമസ്, പ്രവീണ്‍ തോമസ് തുടങ്ങി അനേകം പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുത്ത് കണ്‍വന്‍ഷനുവേണ്ട ഭാവുകങ്ങള്‍ ആശംസിച്ചു.

ഭാര്യാസമേതം എത്തിച്ചേര്‍ന്ന വി.എം. സുധീരനും, ഡോ. അനിരുദ്ധനും കുടുംബത്തിനും പങ്കെടുത്ത എല്ലാ വിശിഷ്ടാതിഥികള്‍ക്കും സജി കുര്യന്‍ നന്ദി രേഖപ്പെടുത്തി.

തോമസ് മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here