ലണ്ടൻ: നഗരത്തിലെ തിരക്കേറിയ നാച്ചുറൽ ഹിസ്​റ്ററി മ്യൂസിയത്തിന്​ സമീപം കാർ കാൽനട യാത്രക്കാർക്കുനേരെ ഇടിച്ചുകയറിയതിനെ തുടർന്ന്​ 11 പേർക്ക്​ പരിക്ക്​. ഡ്രൈവറെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്​തു തുടങ്ങി.സംഭവത്തിന്​ ഭീകരബന്ധമില്ലെന്നാണ്​ പ്രാഥമിക നിഗമനം. എങ്കിലും കാർ മനഃപൂർവം ഇടിച്ചുകയറ്റിയത​ാണോ എന്നത്​ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തും. കാർ റോഡി​​െൻറ മറുവശത്തേക്ക്​ കടന്നാണ്​ ജനങ്ങളെ ഇടിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here