child-rape.jpg.image.784.410

ന്യൂഡൽഹി∙ കാലു തിരുമ്മി നൽകാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. മർദനത്തെ തുടർന്ന് കുട്ടിയുടെ കാലൊടിഞ്ഞു. ക്ലാസ് റൂമിനുള്ളിൽവച്ച് കുട്ടികളെക്കൊണ്ട് അധ്യാപകന്റെ കാലുതിരുമ്മിക്കുന്നത് പതിവായിരുന്നു. ഇതിൽ പരാതി പറഞ്ഞതിനെ തുടർന്നാണ് അധ്യാപകൻ മർദിച്ചതെന്ന് എട്ടു വയസ്സുകാരൻ പറഞ്ഞു.

അധ്യാപകൻ ഞങ്ങളെക്കൊണ്ട് കാലുതിരുമ്മിക്കുന്നത് പതിവായിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ രണ്ടു കുട്ടികളെ വാതിൽക്കൽ നിർത്തും. പറ്റില്ലെന്നു പറഞ്ഞപ്പോൾ എന്നെ എടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു. അദ്ദേഹം എന്നെ ഒന്നു നോക്കുക പോലും ചെയ്തില്ല. പിന്നീട് എന്റെ പിതാവ് വന്ന് വീട്ടിലും ആശുപത്രിയിലും കൊണ്ടു പോകുകയായിരുന്നു – കുട്ടി പറയുന്നു.

തുടർന്ന് അധ്യാപകനെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സ്കൂളിൽ നിന്നാരും അന്വേഷിച്ചെത്തിയില്ലെന്നും തങ്ങൾ കള്ളം പറയുകയാണെന്നാണ് പറയുന്നതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here