കുഞ്ഞേ ക്ഷമിക്കൂ

ഓമനയായൊരു കുഞ്ഞിന്റെ മുഖമൊരു
തേങ്ങലായ് ഉള്ളിൽ നിറഞ്ഞിടുന്നു
കുഞ്ഞെ ക്ഷമിക്കുകീ അധമരാം മനുജനോ
ടറിവില്ലാതവൻ ചെയ്തൊരാ തിൻമയോടും

ബുദ്ധിക്ക് മാന്ധ്യം ഭവിച്ചത് നിനക്കോ
നിന്നെ ദത്തെടുത്തൊരാ മാതാപിതാക്കൾക്കോ
എന്തിന് ക്രൂരത നിന്നോട് ചെയ്തവർ
കുഞ്ഞെ ക്ഷമിക്കുകി അധമരോട്

ജനിച്ചൊരാ നാൾമുതൽ വിധി ചെയ്ത ക്രൂരത
വലിച്ചെറിഞ്ഞമ്മയാ ചേറിലേയ്ക്കായ്
ആരോ കണ്ടെടുത്താക്കിയവർ നിന്നെ
അനാഥർ വാഴുന്നൊരാലയത്തിൽ

പേടിച്ചരൊണ്ടരാ മിഴികളാൽ നിന്റെ
ബാല്യം പിച്ചവെച്ചീടാൻ തുടങ്ങവെ
കടൽ കടന്നെത്തിയവർ മാറോടണച്ചു
കൊണ്ടുപോയ് സ്വപ്നങ്ങൾ ഉറങ്ങുമാ നാട്ടിൽ

പുതിയൊരു ലോകം പുതുമയാം ശീലങ്ങൾ
പേടിച്ചരണ്ടു നീ നിന്നിടുംബോൾ
പുത്തനാം ശിക്ഷണ നടപടി കൊണ്ടവർ
ഗൂഡമാം ആനന്ദത്താൽ രസിച്ചു

ഇല്ലില്ല പൊട്ടിക്കരയുവാൻ നിനക്കാവില്ല
ഒച്ചയുണ്ടാക്കരുത് പകൽനേരം ഉറങ്ങുകിൽ
രാത്രിയിൽ ആഹാരം വേണ്ടെന്ന് വെച്ചാൽ
പുറത്തുള്ളിരുട്ടിലായ് തള്ളിടും നിന്നെ

മൂന്നു വർഷക്കാലമീ ഭൂമിയിൽ ജീവിക്കാൻ
എന്തെന്തു കൊടിയതാം വേദനയുണ്ടു നീ
മാപ്പു നൽകു എൻ പൊന്നു കുഞ്ഞെ നീ
മാപ്പു നൽകൂ ഈ കരുണയറ്റോരോട്

റോബിൻ കൈതപ്പറമ്പ്

LEAVE A REPLY

Please enter your comment!
Please enter your name here