തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായി. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചു. സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണം നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിന് നടപടി ആരംഭിച്ചു.

സംസ്ഥാനത്തെ 10 ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള 228 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഐടിഐകളുടെ പരിശീലന പദ്ധതി മെച്ചപ്പെടുത്തന്നതിന് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പോലുളള പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ 8 നദികളെ ബന്ധിപ്പിച്ച് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നടപ്പാക്കാന്‍ നടപടി ആരംഭിച്ചു. 325 കോടി രൂപയാണ് ചെലവ്.
മാഹി പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, തേജസ്വനി, ചന്ദ്രഗിരി എന്നീ പുഴകളുമായി ബന്ധപ്പെടുത്തിയുളള ടൂറിസം പദ്ധതികള്‍ 2018 സപ്തംബറില്‍ പൂര്‍ത്തിയാകും. പത്തനംതിട്ടഗവിവാഗമണ്‍തേക്കടി ഇക്കോടൂറിസം പദ്ധതി 2018 ജൂണില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.ആതിരപ്പളളി, മലയാറ്റൂര്‍, കാലടി, കോടനാട് നാച്ച്വര്‍ ടൂറിസം വികസിപ്പിക്കുന്നതിന് 99 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശിവഗിരിചെമ്പഴന്തിഗുരുകുലംകുന്നുപാറഅരുവിപ്പുറം ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കും.
സര്‍ക്കാര്‍ അഥിതി മന്ദിരങ്ങള്‍ക്ക് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുളളവ നവീകരിക്കുന്നതിനും നടപടി ആരംഭിച്ചു. ശബരിമലയിലും ഗുരുവായൂരിലും പുതിയ അഥിതി മന്ദിരങ്ങള്‍ 2019 അവസാനം പൂര്‍ത്തിയാകും. സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുന്നതിനുളള പദ്ധതി ആരംഭിച്ചു. ഒരേ മാതൃകയിലുളള ഓഫീസുകളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും. 201617ല്‍ 26 വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം 39 എണ്ണം സ്മാര്‍ട്ടാകും. ഘട്ടംഘട്ടമായി മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാവും.
സംസ്ഥാനത്തെ വാഹന പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ശ്രമം തുടങ്ങി. ആദ്യഘട്ടത്തില്‍ 6 കോര്‍പ്പറേഷനുകളില്‍ പാര്‍ക്കിംഗ് പദ്ധതി നടപ്പാക്കും.ഇതിനുളള പഠനം ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് നയം രൂപീകരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ സാമൂഹികസാമ്പത്തികമാനവിക സൂചിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. 2018 ആഗസ്റ്റില്‍ മുഴുവന്‍ കുടുംബങ്ങളുടെയും ഡാറ്റാബേസ് തയ്യാറാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here