ഒരിക്കല്‍ ഒരിടത്ത് ഒരു വള്ളക്കാരനുണ്ടായിരുന്നു. മുട്ടോളം വെള്ളമുള്ളിടത്തെ അയാള്‍ വള്ളം നിര്‍ത്തുകയുള്ളു. യാത്രക്കാര്‍ എത്ര പറഞ്ഞാലും കരയോട് അടുപ്പിച്ച് വള്ളം നിര്‍ത്തുകയില്ലായിരുന്നു. യാത്രക്കാര്‍ ആ വള്ളക്കാരനുമായി വഴക്കിടാനും തുടങ്ങി. എന്നിട്ടും വള്ള ക്കാരന്‍ തന്‍റെ നിലപാട് മാറ്റിയില്ല. ഒടുവില്‍ അവര്‍ തന്നെ അയാളുമായി മല്ലടിക്കുന്നത് മടുത്തിട്ട് നിര്‍ത്തേണ്ടി വന്നു. അവര്‍ അയാളുടെ നിഷേധാത്മക നിലപാടില്‍ ശപിക്കാനും വളരെ മോശമായി പറയാനും തുടങ്ങി.

ഇത്രയും മോശമായ മനോഭാവമുള്ള ഒരു വള്ളക്കാരനെ ഇല്ലെ ന്നുവരെ അയാളെക്കുറിച്ച് അവര്‍ പറയുകയുണ്ടായെങ്കിലും അയാളില്‍ നിന്ന് യാതൊരു മാറ്റവുമുണ്ടായില്ല. അങ്ങനെയിരിക്കെ അയാള്‍ ഇഹലോകവാസം വെടിഞ്ഞു. അയാള്‍ക്ക് പകരക്കാരനായി വന്നത് അയാളുടെ മകനായിരുന്നു. മകന്‍ അച്ഛനേക്കാള്‍ കൂടുതലായിരുന്നു അര യോളം വെള്ളമുള്ളിടത്തെ വള്ളം നിര്‍ത്തുകയുള്ളു. അച്ഛനോ ടെന്നപോലെ യാത്രക്കാര്‍ പറഞ്ഞും പരിതപിച്ചും വഴക്കടിച്ചും നോക്കി യാതൊരു രക്ഷയുമില്ല. അയാളെക്കൊണ്ട് സഹികെട്ടപ്പോള്‍ അവര്‍ പറഞ്ഞു ഇയാളുടെ അച്ഛന്‍ എത്ര ഭേദമായിരുന്നുയെന്ന്.
അങ്ങനെ മകന്‍ അച്ഛനെ മഹത്വമുള്ളവനാക്കി. ഇത് ഒരു കഥയാണെങ്കിലും അതില്‍ ഒരു വലിയ ആശയമുണ്ട്. അച്ഛനെക്കുറിച്ച് ആളുകള്‍ പറഞ്ഞതിനേക്കാള്‍ മേശമായതാണ് അയാളുടെ മകനെക്കുറിച്ച് പറഞ്ഞത് കാരണം മകന്‍ അച്ഛനേക്കാള്‍ മോശമായ പ്രവര്‍ത്തി ചെ യ്തതുകൊണ്ടാണ്.

അതുപോലെയാണിപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും അദ്ദേഹം പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ്സിനെക്കുറിച്ചും ഇപ്പോള്‍ പറയുന്നത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങളെയൊന്നും അംഗീകരിക്കാതെ അദ്ദേഹത്തെ വിമര്‍ ശിച്ചിരുന്നവര്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് പറയുന്നു മോഡിയേക്കാള്‍ എത്രയോ ഭേദമായിരുന്നു മന്‍മോഹന്‍സിംഗ് എന്ന്.

പെട്രോള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില അ ല്പമൊന്നുയര്‍ന്നാല്‍ അത് മന്‍മോഹന്‍ സിംഗിന്‍റെ വികലമായ ഭരണപരിഷ്ക്കാരവും സ്വജനപക്ഷഭേദവുമായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ക്രൂശിക്കുമായിരുന്നു. എന്നാല്‍ പെട്രോളെന്നല്ല അവശ്യസാധനങ്ങളുടെ വിലകളെല്ലാം തന്നെ ശൂന്യാകാശത്തേക്ക് വിടുന്ന റോക്കറ്റുകളേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നുപോകുമ്പോള്‍ അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് അറിയാതെ പറയുന്നു മന്‍മോഹന്‍സിംഗായിരുന്നു ഭേദമെന്ന്.

വിലക്കയറ്റവും മന്ത്രി സഭയിലെ ചില മന്ത്രിമാരുടെ അഴിമതിയാരോപണവുമായിരുന്നു മന്‍മോഹന്‍ മന്ത്രിസഭയുടെ പരാജയം. എന്നാല്‍ മോഡി മന്ത്രിസഭയില്‍ വിലക്കയറ്റം ഒരു പ്രശ്നമേയല്ല. അതിപ്പോള്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. കാരണം അത് എപ്പോഴാണ് കൂടുകയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അത് തോന്നുമ്പോഴൊക്കെ കൂട്ടിക്കൊണ്ടിരിക്കും. മോഡി ജനത്തെ കളിപ്പാട്ടമെന്ന രീതിയില്‍തട്ടിക്കളിക്കുകയാണിപ്പോള്‍ എന്നാണ് തോന്നിപ്പോകുന്നത്. വിലക്കയറ്റമുണ്ടാകുമ്പോള്‍ അത് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയും പാവപ്പെട്ടവരേയുമായിരിക്കുമല്ലോ. സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ അവര്‍ അറിയാതെ ഭയപ്പെടുക സാധാരണമാണ്. കൈയ്യില്‍ കാശില്ലാതെയും പറമ്പില്‍ കൃഷിയിറക്കാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാരും പാവപ്പെട്ടവരും സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ പരവേശപ്പെടാറുണ്ട്. അത് കണ്ട് രസിക്കാന്‍ വേണ്ടിയായിരിക്കും മോഡി ഇടയ്ക്കിടക്ക് ഇങ്ങനെ വില കൂട്ടുന്നതെന്നാണ് തോന്നിപ്പോകുന്നത്. എലിയെ മുന്നിലിട്ട് തട്ടിക്ക ളിക്കുന്ന പൂച്ചയെപ്പോലെ. ഇങ്ങനെ അടിക്കടി വില കൂട്ടുന്നതുകൊണ്ട് ജനത്തിന് അതിപ്പോള്‍ ഒരു പ്രശ്നമേയല്ലെന്നതാണ് സത്യം മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ അതിന്‍റെ ഭാഗമായിക്കഴിഞ്ഞുയെന്നതാണ് സത്യം.

അഴിമതിയും വിലക്കയറ്റവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍ എന്നപോലെയാണെങ്കിലും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അത് ജനത്തിന്‍റെ കഴുത്തില്‍ പിടിമുറുക്കുന്നതിനു തുല്യമാണ്. അഴിമതി രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ വിലക്കയറ്റം ജനത്തെ കൊള്ളയ ടിക്കുന്നുയെന്നതാണ് സത്യം. അഴിമതി പരോക്ഷത്തില്‍ ജനത്തെ ബാധിക്കുമ്പോള്‍ വിലക്കയറ്റം പ്രത്യക്ഷത്തില്‍ ജനത്തെ ബാധിക്കുന്നുയെന്നുവേണം പറയാന്‍. അങ്ങനെ തന്‍റെ കളിപ്പാട്ടമെന്ന രീതിയില്‍ വിലക്കയറ്റമുണ്ടാക്കി മോഡി ജനത്തെ തട്ടിക്കളിക്കുമ്പോള്‍ അവര്‍ അറിയാതെ പറയുന്നു മന്‍മോഹന്‍ തന്നെ ഭേദം.
കൊച്ചുകുട്ടികള്‍ക്ക് കളിപ്പാട്ടമെന്നപോലെയാണ് മോഡിക്ക് ജനം. അദ്ദേഹത്തിന് ഇഷ്ടമുള്ളപ്പോഴെല്ലാം ജനമെന്ന കളിപ്പാട്ടമെടുത്ത് കളിക്കും. വിലക്കയറ്റമെന്ന കളിമാത്രമല്ല നോട്ടു നിരോധനവും ക്യാഷ്ലസ് ഇ ന്ത്യയെന്ന പുതിയ കളികളും അതിന്‍റെ ഭാഗമായിരുന്നു. ഇന്നും ജനം പേടി സ്വപ്നമായിക്കരുതുന്ന ഒന്നായിരുന്നു ഇന്ത്യയില്‍ നരേന്ദ്രമോഡി നടപ്പാക്കിയ നോട്ടുനിരോധനം. കള്ളപ്പണക്കാരെ കണ്ടെത്താന്‍ മോഡിയും കൂട്ടരും കണ്ടെത്തിയ അതിനൂതനമായ വിദ്യയായിരുന്നു നോട്ടുനിരോധനം.

പാടത്ത് പണിയെടുത്തും പട്ടിണി കിടന്നും സ്വരുകൂട്ടിവച്ച പണം കടലാസ്സിന്‍റെ വില പോലുമില്ലാതാക്കി മോഡി കളിച്ചപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ടുതന്നെ ഉള്ളില്‍ വിലപിച്ചു പറഞ്ഞു മന്‍മോഹന്‍ സിംഗ് നിശബ്ദ ഭരണമായിരുന്നു ഇതില്‍ എത്രയോ ഭേദം. ഒന്നുമല്ലെങ്കില്‍ പരവേശപ്പെടാതെ ഉള്ളതുകൊണ്ട് ജീവിക്കാമായിരുന്നല്ലോയെന്ന് ഇന്ന് ആ ജനം അറിയാതെ പറഞ്ഞുപോകുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല.
ജനത്തിന്‍റെ മര്‍മ്മം മതമാണെന്നറിഞ്ഞ് അതില്‍ കുത്തി അധികാരത്തിലേക്ക് കയറിയ മോഡിയുടേയും കൂട്ടരുടേയും അധികാരം കിട്ടിയപ്പോഴുള്ള മലക്കംമറിച്ചിലുകള്‍ കണ്ടപ്പോള്‍ അത് ആര്‍ക്കുവേണ്ടിയും എന്തിനുവേണ്ടിയുമാണെന്ന് ആ ജനം മനസ്സിലാക്കിയപ്പോള്‍ അവര്‍ പറയുന്നു മന്‍മോഹന്‍സിംഗിന്‍റെ മതത്തിനപ്പുറമുള്ള മനുഷ്യത്വമായിരുന്നു ഇതില്‍ എത്രയോ ഭേദം. അങ്ങനെ ജനം മന്‍മോഹന്‍ സിംഗില്‍ അദ്ദേഹം പ്രധാനമന്ത്രി യായിരുന്നപ്പോള്‍ കണ്ട ന്യൂനതകളെല്ലാം ഇന്ന് അതേ ജനങ്ങള്‍ വാഴ്ത്തുകയും അര്‍ത്ഥമുള്ളതാണെന്ന് വ്യാഖ്യാനിക്കുകയും ചെ യ്യുകയാണ്. അതിനു കാരണക്കാരന്‍ മോഡിയും അദ്ദേഹത്തിന്‍റെ വികലമായ ഭരണപരിഷ്ക്കാര വുമാണ്.

അതിന് മോഡിയോട് മന്‍മോഹന്‍സിംഗ് നന്ദി പ്രകടിപ്പിച്ചേ മതിയാകൂ. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മന്‍മോഹന്‍ സിംഗ് മോഡിയില്‍ക്കൂടി മഹാ നായിക്കൊണ്ടിരിക്കുന്നു. ഒപ്പം കോണ്‍ഗ്രസ്സും. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി.യുടെ പ്രധാന ആരോപണം അദ്ദേഹം വിദേശ ശക്തികള്‍ക്ക് ഇന്ത്യയെ അടിയറ വയ്ക്കാനൊരുങ്ങുന്നുയെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ജനം പറയുന്നത് സ്വദേശികള്‍ തന്നെ ഇന്ത്യയെ അടിമകളാക്കാന്‍ ശ്രമിക്കുന്നുയെന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് തീ വ്രവാദ ചിന്താഗതിയുള്ള മതനേതാക്കളാണെങ്കില്‍ അവര്‍ കഴിക്കുന്ന ആഹാരത്തിന് എന്ത് വിലയിടണമെന്ന് തീരുമാനിക്കുന്നത് ഭരണത്തെ നിയന്ത്രിക്കുന്ന ആദാനിയും അംബാനിയുമാണെന്ന് ജനം പറയുമ്പോള്‍ അത് അടിവരയിടുന്നതാണ് ഇന്ത്യയില്‍ അടിക്കടിയുണ്ടാകുന്ന വി ലക്കയറ്റം. വിലക്കയറ്റം കക്കൂസു പണിയാനും പാവങ്ങളെ ഉദ്ധരി ക്കാനുമാണെന്ന് വായില്‍ തോന്നുന്നതു കോതക്ക് പാട്ട് എന്ന രീതിയില്‍ കേന്ദ്രമന്ത്രി പുംഗുവന്‍ ഗീര്‍വാണം ചെയ്യുമ്പോള്‍ ആ വിലക്കയറ്റം ഇടിത്തീപോലെ ചെന്നു പതിക്കുന്നത് ഇവിടുത്തെ പാവപ്പെട്ടവന്‍റെ തലക്കു മേലാണെന്ന് അദ്ദേഹത്തിനറിയില്ലെങ്കിലും ജനത്തിനറിയാം. നാടിന്‍റെ വളര്‍ച്ചാനിരക്ക് എത്ര കൂട്ടണമെന്നുപോലും തീരുമാനി ക്കുന്നത് ഈ ആനിമാരാണ്. അംബാനിയിലും ആദാനിയിലും പൊതുവായ ആയും നായുമായുള്ളതുകൊണ്ട് മോഡിയുടെ അധികാര കൂട്ടുകെട്ടിലെ ഈ ഇ രട്ട സഹോദരന്‍മാരെ അങ്ങനെ വിളിച്ചുവെന്നെയുള്ളു. ഇന്ത്യ എത്രവളര്‍ച്ച മുരടിച്ചാലും തങ്ങളുടെ സാമ്രാജ്യം വളരണമെന്ന് ചിന്തയുമായി നടക്കുന്നവര്‍ക്ക് സകലവിധ പിന്‍തുണയുമായി ഭരണത്തിന്‍റെ ചെങ്കോലുമായി നടക്കുന്ന മോഡിക്കും ഒരു ലക്ഷ്യമേയുള്ളു കുറെക്കാലം അ ധികാരത്തിന്‍റെ ആര്‍ഭാടത്തില്‍ ആടിത്തിമിര്‍ത്ത് ജീവിക്കുകയെന്നത്. അതില്‍ അടുപ്പക്കാരൊഴിച്ച് ആര് തകര്‍ന്നാലും തളര്‍ന്നാലും യാതൊന്നും തനിക്ക് പ്ര ശ്നമല്ലെന്നതാണ് മോഡിയുടെ മനോഭാവം.

ഒരു കാര്യം അദ്ദേഹവും അനുചരډാരും മനസ്സിലാക്കുന്നത് നല്ലതാണ്. ഈ ഇന്ത്യ ഇന്ന് ലോകത്തിലെ വന്‍ ശക്തികളില്‍ ഒന്നായതിനു പിന്നില്‍ ഇന്നലെ വന്ന മോഡിയുടെ ശക്തമായ ഭരണനേതൃത്വമല്ല അതിനു മുന്‍പ് ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനുമപ്പുറം കണ്ട് ജന ങ്ങള്‍ക്കുവേണ്ടി ഭരിച്ച ഭരണകര്‍ ത്താക്കളുടെ ശക്തമായ കരങ്ങ ളാണ്.
ഇന്ത്യയുടെ ജി.ഡി.പി. നിരക്കിലും മറ്റും നാം ഇന്ന് ഊറ്റം കൊള്ളുമ്പോള്‍ ആ സ ത്യം മറക്കരുത്. എന്തായാലും ഇങ്ങനെ ഭരണം പോയാല്‍ ആ ഊറ്റംകൊള്ളല്‍ അധിക കാല മുണ്ടാവില്ലെന്ന് തറപ്പിച്ചു പറ യാം. പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണത്തിന്‍റെ വിലയെന്തെന്ന് അറിയൂയെന്നപോലെ ഇന്ത്യയെ വളര്‍ത്തി വലുതാക്കിയവരുടെ വില നാം അന്നേ അറിയൂ. അതിന് മോഡി ഇനിയും കൂറെ ക്കാലം കൂടി ഇന്ത്യ ഭരിക്കണം. സോമാലിയായേക്കാളും നാം താഴോട്ടുപോകണം. അപ്പോള്‍ മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ളവരുടെ വിലയും മൗനമായി പ്രവര്‍ത്തിച്ചതിന്‍റെ ആഴവും മനസ്സിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here