മൂലധന ശക്തിയുടെ പിടിയിൽ കീഴടങ്ങുന്ന മാധ്യമങ്ങൾ , കരുത്തരായ രാഷ്ട്രീയ അധികാരികളുടെ കീഴിൽ ഒതുങ്ങിപ്പോയി അല്ലെങ്കിൽ ഒടുങ്ങിപ്പോയി എന്നതാണ് മാധ്യമ രംഗത്തെ ധാർമ്മികച്യുതി എന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ് ബ്യുറോ മെമ്പർ എം. എ.  ബേബി പ്രസ്ഥാപിച്ചു.  ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാലാം അന്തർദേശീയ മാധ്യമ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒക്ടോബർ ആറു മുതൽ ഒൻപതു വരെ ഫിലാഡൽഫിയ റാഡിസൺ ഹോട്ടലിൽ വച്ച് നടത്തപ്പെട്ട അന്തർദേശീയ സമ്മേളനത്തിൽ കേരളത്തിൽനിന്നും വിവിധ രാജ്യങ്ങളിൽ നിന്നും നൂറിൽ പരം മാധ്യമ പ്രവർത്തകർ സംബന്ധിച്ചു.

മാധ്യമ പ്രവർത്തനത്തിന്റെയും എഴുത്തിന്റെയും മുഖ്യധാരയിലേക്ക് കടന്നുവരാൻ കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തുപുര ശ്രദ്ധേയമായിരുന്നു. പ്രവാസിയുടെ കണ്ണിലൂടെ കേരളത്തിന്റെ ഇന്നത്തെയും നാളെയെയും കാണാൻ കഴിഞ്ഞ ചർച്ചകൾ   നിറഞ്ഞുനിന്ന മൂന്നു ദിവസത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ  ഒരു പുതിയ ചരിത്രം എഴുതി ചേർക്കുക ആയിരുന്നു.

അമേരിക്കയുടെ എന്നത്തേയും പ്രിയങ്കരനായ കവി ജോൺ ലിനന്റ്റെ കവിത ചെല്ലിക്കൊണ്ടാണ് എം. എ. ബേബി പ്രസംഗം തുടർന്നത് . അതിരുകൾ ഇല്ലാത്ത, കൊല്ലാനില്ലാത്ത, നശിപ്പിക്കാനില്ലാത്ത, മതങ്ങൾ ഇല്ലാത്ത, ശാന്തിയുള്ള ഒരു മനുഷ്യക്കൂട്ടത്തെപ്പറ്റി ചിന്തിക്കുക, സ്വത്തുക്കളും ആസ്തികളും ഇല്ലാത്ത ഇന്നത്തേക്കുവേണ്ടി  ജീവിക്കുന്ന ഒരു കൂട്ടം ആളുകളെപ്പറ്റി വിഭാവനം ചെയ്യുക, അതിനായി നമുക്ക് അണിചേരണം, അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

മറവിരോഗം ബാധിച്ച ഒരു സമൂഹമാണ് ഇന്നത്തെ ഏറ്റവും വലിയ വിപത്തെന്ന് കേരള നിയമസഭാ സ്പീക്കർ  പി . ശ്രീരാമകൃഷ്‌ണൻ പ്രസ്താവിച്ചു. മാധ്യമ ലോകത്തെ പ്രതിനിധികരിച്ചു മൂന്നു ദിവസം നടന്ന ചർച്ചകളുടെ പ്രസക്തി കേരള സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരാമെന്നു ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.  കേരളസർക്കാർ നടത്താൻ തീരുമാനിച്ചിരിക്കുന്ന പ്രവാസി കോൺഗ്രസ് ഒരു പുതിയ കാൽവെപ്പായിരിക്കും പ്രവാസി ലോകത്തിനു നൽകുക എന്നും അദ്ദേഹം പ്രത്യാശിച്ചു. 

ഇന്ത്യയുടെ തനതായ സംസ്‍കാരം ഉൾകൊണ്ടുകൊണ്ടുതന്നെ , അമേരിക്കയുടെ മുഖ്യ ധാരയിൽ അണിചേരാൻ ഇന്ത്യൻ മാധ്യമ പ്രവർത്തകർ കാണിക്കുന്ന ആർജ്ജവത്തെ  സ്ലാഖിക്കുന്നതായി പെൻസൽവാനിയ സ്റ്റേറ്റ് പ്രതിനിധി സ്‌കോട്ട് പെറി പ്രസ്താവിച്ചു. ആളുകൊണ്ടും അർത്ഥം കൊണ്ടും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ നാലാം അന്തർദേശീയ സമ്മേളനം നാഴിക കല്ലായി മാറാൻ കഴിഞ്ഞത് സന്തോഷം ഉണ്ടാക്കുന്ന സന്ദർഭമാണെന്ന്  ക്ലബ്ബിന്റെ ചെയർമാൻ ഡോക്ടർ ബാബു സ്റ്റീഫൻ പ്രസ്താവിച്ചു.  മാധ്യമ പ്രവർത്തകരുടെ അർഥമുള്ള കൂട്ടയ്മ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് പ്രഥമ ചെയർമാൻ ജിൻസ്മോൻ സഖറിയാ പറഞ്ഞു.

മാധ്യമ പ്രവർത്തനത്തിൽ പ്രമുഖ സാന്നിധ്യം അറിയിച്ചവരെ പ്രശംസാ ഫലകം നൽകി ആദരിച്ചു. വൈസ് ചെയർ വിനീത നായർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോരസൺ  വർഗീസ്, വിവിധ മാധ്യമ പ്രതിനിധികൾ, സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്‌ സ്വാഗതവും ട്രഷറർ ബിജു ചാക്കോ നന്ദിയും നേർന്നു.

1 COMMENT

  1. Why there are no credible Journalist from USA or India attending or speaking in this event? All the people who are attending are Politicians from Kerala like the speaker of Kerala, PA of former chief minister of Kerala etc. How can this be projected as an international media confrerence without a single credible journalist or media professionals attending. How can this be of use to any journalist or media person in US or India? May be the name should be changed to Kerala American Political conference.

Leave a Reply to Ajith Kumar Cancel reply

Please enter your comment!
Please enter your name here