ഫിലാഡല്‍ഫിയ: രാഷ്ട്രീയ നേതാക്കളുടെയും സാംസ്കാരികനായകരുടേയും മാധ്യമ കുലപതികളുടെയും സാന്നിധ്യത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്‍റെ പ്രത്യേക പുരസ്കാരം Scott Petri ല്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ പ്രശസ്ത ക്യാമറാമാന്‍ സജു വര്‍ഗീസിന്‍റെ മുഖത്തു വിരിഞ്ഞത് എളിമയുടെയും നന്ദിയുടെയും വിനീതഭാവം മാത്രം.

കഴിഞ്ഞ 20 വര്‍ഷക്കാലം അമേരിക്കയിലുടനീളം സാംസ്കാരിക പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും നിശബ്ദ സാന്നിധ്യമാണ് സജു വര്‍ഗീസ്. ദൃശ്യങ്ങളുടെ മികവുകൊണ്ടും എഡിറ്റിംഗ് ശൈലിയുടെ വ്യത്യസ്തതകൊണ്ടും സ്റ്റേജ് ഷോകളും കണ്‍വന്‍ഷനുകളും തുടങ്ങി വിവാഹ ചടങ്ങുകള്‍ വരെ ഛായാഗ്രഹണം സജുവിന്‍റെ പ്രതിഭയില്‍ ഭദ്രമാണ് എന്നത് അദ്ദേഹത്തിന്‍റെ ജീവിതം തിരക്കേറിയതാകുന്നു.

ഫിലാഡല്‍ഫിയായില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് വാര്‍ഷിക സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി എം.എ ബേബി, കെ.പി.സി.സി അംഗം ജോസി സെബാസ്റ്റ്യന്‍, സി.എല്‍ തോമസ് (മീഡിയ വണ്‍) മാങ്ങാട് രത്നാകരന്‍ (ഏഷ്യാനെറ്റ്) പ്രമോദ് രാമന്‍ (മനോരമ വിഷന്‍), സാഹിത്യ നായകര്‍, സാംസ്കാരിക നേതാക്കള്‍, എന്നിങ്ങനെ പ്രമുഖരുടെ ഒരു നിരതന്നെ അവാര്‍ഡ് ദാനചടങ്ങിന് സാക്ഷികളായി.

പ്രശസ്ത സാഹിത്യകാരി സോയ നായരോടൊപ്പം ഇറ എന്നു പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്‍റെ അവസാന മിനുക്കുപണികളിലാണ് ഇപ്പോള്‍ സജു വര്‍ഗീസ്.

LEAVE A REPLY

Please enter your comment!
Please enter your name here