വാഷിംഗ്ടണ്‍: ലോകാവസാനത്തെക്കുറിച്ച് ഒരുപാട് പ്രവചനങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്, അതെല്ലാം വെറും പറ്റിക്കല്‍ പ്രവചനങ്ങളാണെന്ന് പിന്നീട് കാലം തെളിയിച്ചു. എന്നാല്‍ ലോകം താമസിയാതെ തന്നെ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒരാള്‍. ഗൂഢാലോചന ഉപചാപ സിദ്ധാന്തവാദിയായ ഡേവിഡ് മെഡെയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഒക്ടോബര്‍ 15 ന് ലോകാവസാനത്തിന് തുടക്കം കുറിച്ചിരിക്കും. ചില തെളിവുകള്‍ നിരത്തിയാണ് ഡേവിഡ് ലോകാവസാനത്തെക്കുറിച്ച് പറയുന്നത്.

മാനവരാശിയുടെ അന്ത്യം കുറിക്കുന്നതിന്റെ ഏഴ് വര്‍ഷങ്ങളുടെ ദുരിതങ്ങളുടെ ആരംഭമായിരിക്കും ഒക്ടോബര്‍ 15 എന്നാണ് ഡേവിഡിന്റെ പ്രവചനം. ഏഴ് വര്‍ഷങ്ങളുടെ ഭൂമികുലുക്കങ്ങളും പ്രകൃതി ദുരന്തങ്ങളും സുനാമിയും ഭൂമിയെ തുടച്ചുമാറ്റുമെന്നും ഇദ്ദേഹം പറയുന്നു. ഒരു നിഗൂഢ ഗ്രഹമാണിതിന് പിന്നിലെന്നാണ് ഡേവിഡിന്റെ വാദം. അജ്ഞാത ഗ്രഹത്തെ എക്‌സ് അഥവാ നിബ്രു എന്നാണ് വിളിക്കുന്നത്. അഞ്ജാതമായ നിബ്രു ഭൂമിയുടെ സമീപത്തുകൂടെ സഞ്ചരിക്കുകയും ഈ ഗ്രഹത്തിന്റെ പ്രേരകശക്തിയാല്‍ ഭൂമിക്ക് നാശം സംഭവിക്കുമെന്നാണ് പുതിയ പ്രവചനം. വരാനിരിക്കുന്ന ദുരന്തങ്ങളുടെ ചില തുടക്കങ്ങളാണ് അമേരിക്കയിലും കരീബിയയിലും മെക്‌സിക്കോയിലും ഉണ്ടായ ചുഴലിക്കാറ്റുകളും ഭൂമികുലുക്കങ്ങളുമെന്ന് ഇദ്ദേഹം പറയുന്നു.

എന്നാല്‍ ഈ നിഗൂഢ ഗ്രഹം കഴിഞ്ഞ സെപ്റ്റമ്പര്‍ 23 ന് ഭൂമിയില്‍ വന്നിടിക്കുകയും അത് ഭൂമിയുടെ അവസാനമായിരിക്കുമെന്നും ഡേവിഡ് മുന്‍പ് പ്രവചിച്ചിരുന്നു. ഈ പ്രവചനം പാളിപ്പോയതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവചനത്തിന് പലരും വില കല്‍പ്പിക്കുന്നില്ല. എങ്കിലും ഉപചാപ സിദ്ധാന്തവാദികള്‍ പറയുന്നത് ഇത്തവണ ഡേവിഡിന്റെ കണക്കു കൂട്ടലുകള്‍ തെറ്റില്ലെന്നുതന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here