rsp-state-meet.jpg.image.784.410

കൊല്ലം∙ ഇടതുമുന്നണിയെ തകര്‍ത്തത് പിണറായി വിജയനെന്ന് ആര്‍എസ്പി സംഘടനാ റിപ്പോര്‍ട്ട്. പിണറായിയുടെ ധിക്കാര സമീപനമാണ് പലരും മുന്നണിവിടാന്‍ കാരണമായത്. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്തു സംസ്ഥാന നേതൃത്വം ധിക്കാരം എന്ന രീതിയിലാണ് വിമര്‍ശനം നടത്തിയത്. ഈ സമീപനം ഭാവിയില്‍ ഇടതുമുന്നണിയെ ഇല്ലാതാക്കുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐ ഒഴികെയുള്ള പാര്‍ട്ടികളെ പിളര്‍ത്താന്‍ ഇടതുനേതാക്കള്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസുമായി സഹകരിച്ചേ ഇനി ഇടതുപാര്‍ട്ടികള്‍ക്കു പ്രവര്‍ത്തിക്കാനാകു എന്നും റിപ്പോര്‍ട്ട് പറയുന്നു.

എസ്.എ ഡാങ്കെയുടേയും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റേയും പേര് എടുത്ത് പറഞ്ഞാണ് വിമര്‍ശനം. സിപിഎം, സിപിഐ നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നു പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. 35 വര്‍ഷം സി.പി.എം സംരക്ഷിച്ചത് കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങളാണ്. ഒന്നാം യുപിഎ സര്‍ക്കാരിന് സുര്‍ജിത് പിന്തുണ നല്‍കിയത് ഏകപക്ഷീയമായാണ്. സിപിഐ ഇത് അറിഞ്ഞിരിക്കാം. എന്നാല്‍ ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും അറിഞ്ഞിരുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here