ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസില്‍ പത്തുദിനങ്ങള്‍ തുടര്‍ച്ചയായി നടത്തിയ ജപമാല പ്രാര്‍ത്ഥനയുടെ സമാപനം ഒക്‌റ്റോബര്‍ 11ന് ബുധനാഴ്ച വൈകിട്ട് നടന്ന വി.കുര്‍ബ്ബാനക്കു ശേഷം ഭക്തിയാദരവോടെ ആചരിച്ചു . ഇടവക അസി.വികാരി റവ.ഫാ ബോബന്‍ വട്ടംപുറത്ത് വി.ബലിയിലും തുടര്‍ന്നു നടന്ന കൊന്തനമസ്കാരത്തിലും മുഖ്യകാര്‍മ്മീകത്വം വഹിച്ചു. പത്തുദിവസം തുടര്‍ച്ചയായി നടത്തിയ ജപമാല പ്രാര്‍ത്ഥനാചരണത്തിന്റെ സമാപന ദിനത്തില്‍ പരി. കന്യകമാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ജപമാല റാലിയുംനടത്തപെട്ടു.

സാത്താന്‍റ കോട്ടകള്‍ തകര്‍ക്കാനുള്ള ഉപാധിയും ഉപകരണവും മാണ് ജപമാല സമര്‍പ്പണ മെന്നും,കുടുംബങ്ങളില്‍ ജപമാലപ്രാര്‍ത്ഥന മുടങ്ങരുതെന്നും കൊന്ത മണികളില്‍ മുറുക്കിയ പിടുത്തം അഴിയാതെ സൂക്ഷിച്ചു കൊണ്ട് ആത്മ രക്ഷപ്രാപിക്കാന്‍ പരി.അമ്മയുടെ സഹായംതേടണമെന്നും ബഹു.ബോബനച്ചന്‍ തന്റെ വചന സന്ദേശത്തില്‍ ഉദ്‌ബോധിപിച്ചു . ഇടവകയിലെ ഓരോ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കൊന്തപത്തിന്റെ സമാപന ആചരണത്തിന് നേതൃത്വം നല്കിയത് ബഹുമാനപ്പെട്ട സിസ്‌റ്റേഴുസും, കൈക്കാരന്മാരായ പോള്‍സണ്‍ കൂളങ്ങര , ജോയിച്ചന്‍ ചെമ്മാച്ചേല്‍ , സിബി കൈതക്കതൊട്ടിയില്‍ ,ടോണി കിഴക്കേക്കുറ്റ് എന്നിവരാണ് . കുടാതെ ഏവര്‍ക്കും വിശീഷ്ടമായ സ്‌നേഹവിരുന്നും ക്രമീകരിച്ചുകൊണ്ടായിരുന്നു സമാപനം.
സ്റ്റീഫന്‍ ചെള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here