മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം നാളെയറായാം. വോട്ടെണ്ണുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാകലക്ടര്‍.1,22,610 പേരാണ് വേങ്ങരയില്‍ വോട്ടുചെയ്തത്.
72.12ശതമാനം പോളിങ് നടന്നു വേങ്ങരയില്‍. 1,22610 പേര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 8553 പേര്‍ അധികം വോട്ടുചെയ്തു. നാലുമാസം മുമ്പുനടന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ 2577 പേര്‍ അധികം വോട്ടുചെയ്യാനെത്തി. 29 സര്‍വീസ് വോട്ടും ഒരുപോസ്റ്റല്‍ വോട്ടുമുണ്ട്. ഇതെല്ലാം ആര്‍ക്കാണ് കിട്ടിയതെന്ന് നാളെയറിയാം.
വോട്ടെണ്ണുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ജില്ലാകലക്ടര്‍ പറഞ്ഞു തിരൂരങ്ങാടി പി എസ് എം ഒ കോളേജാണ് വോട്ടെണ്ണല്‍കേന്ദ്രം.165 വോട്ടിങ് മെഷിനുകളാണ് ആകെയുള്ളത്. 14 കൗണ്ടിങ് ടേബിളുകള്‍ ഇതിനായി ഒരുക്കിക്കഴിഞ്ഞു. പത്തുമണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി വേങ്ങരക്കാരുടെ പുതിയ എം എല്‍ എ ആരെന്നറിയാം.

 

LEAVE A REPLY

Please enter your comment!
Please enter your name here