വെര്‍ജീനിയ: രണ്ടാം ലോകമഹായുദ്ധത്തില്‍ പാരട്രൂപ്പറായിരുന്ന നോര്‍വുഡ് തോമസ് 95-ാം വയസ്സില്‍ സ്‌കൈ ഡൈവിങ്ങ് നടത്തി റിക്കാര്‍ഡിട്ടു.

95 വയസ്സ് തികഞ്ഞത് ഒക്ടോബര്‍ 13 വെള്ളിയാഴ്ചയായിരുന്നു. ജന്മ ദിനത്തിന് ശേഷം ഞായറാഴ്ചയായിരുന്നു 14000 ഉയരത്തില്‍ നിന്നും പരിശീലകനോടൊപ്പം തോമസ് താഴേക്ക് ചാടിയത്. പ്രമേഹ രോഗവും, വൃക്ക രോഗവും ഈ ധീര കൃത്യത്തില്‍ നിന്ന് പിതാവിനെ പിന്‍ തിരിപ്പിച്ചില്ല എന്‍ മകന്‍ സ്റ്റീവ് പറഞ്ഞു.

1944 ജൂണ്‍ 6 നായിരുന്നു തോമസ് ആദ്യമായി പാരചൂട്ടില്‍ നോര്‍ണണിയില്‍ ലാന്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് തോമസ് തന്റെ സാഹസിക യജ്ഞം വിജയകരമായി പൂര്‍ത്തീകരിച്ചു.

വര്‍ജീനിയായില്‍ സ്‌കൈ ഡൈവിങ്ങ് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടി തോമസിന് ലഭച്ചു. സ്‌കൈ ഡൈവിങ്ങ് ഞാന്‍ ശരിക്കും ആസ്വദിച്ചു. താഴേക്ക് ചാടിയപ്പോള്‍ കണ്ട മനോഹരമായ പ്രകൃതി ഭംഗിയാണ് എന്നെ കൂടുതല്‍ ഉന്മേഷവാനാക്കിയത്. ലാന്റ് ചെയ്ത ശേഷം തോമസ് തന്റെ അനുഭവം വിവരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here