2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ തയ്യാറായി കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു .ഈ കൺവൻഷൺ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആക്കാൻ ഫിലോഡഫിയയിലെ മലയാളി സമൂഹം ആത്മാർത്ഥമായി ശ്രെമിക്കുമ്പോൾ അതിനു മാറ്റ് കൂട്ടുവാൻ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള പ്രോസക്ഷൻ അതി വിപുലമായ രീതിയിൽ നടത്തുന്നു.

പ്രോസക്ഷൻ കമ്മറ്റിയുടെ ചെയർപേഴ്സൺ ആയി സെലീന ജോർജിനെയും, വൈസ് ചെയർമാൻമാരായി ശോശാമ്മ ചെറിയാൻ , അനിതാ ജോർജ്, മിനി എബി എന്നിവരെ തെരഞ്ഞടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു. സെലീന ജോർജിന്റെ നേതൃത്വത്തിൽ വിപുലമായ പ്രോസക്ഷൻ കമ്മിറ്റിക്കു രൂപം നൽകി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. മുൻ വർഷങ്ങളിലേതു പോലെത്തന്നെ കേരള തനിമയർന്ന കലാപരിപാടികളോടെ ആയിരത്തായിൽ പരം പേരെ പങ്കെടിപ്പിച്ചുള്ള പ്രോസക്ഷൻ നടത്തുവാൻ ഉള്ള തയാറെടുപ്പുകൾ ഈ കമ്മിറ്റി നടത്തുന്നത്.

ഫൊക്കാന കണ്‍വന്‍ഷന്റെ പ്രൊസക്ഷൻ കുറ്റമറ്റതാക്കാന്‍ ഈ കമ്മിറ്റിയുടെ സേവനം അതീവ പ്രാധാന്യമുള്ളതാണെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവൻ നായരും എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടനും അഭിപ്രായപ്പെട്ടു. എല്ലാവരും താങ്ങളുടെ കഴിവും പരിജ്ഞാനവും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here