ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന അഡ്വ. ജോസി സെബാസ്റ്റ്യനും, സഹധര്‍മ്മിണി റോസമ്മ ഫിലിപ്പിനും ചിക്കാഗോയില്‍ സ്വീകരണം നല്‍കി.

ഇന്ത്യാ പ്രസ് ക്ലബിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ വന്ന ഇവര്‍ക്കായി സ്വീകരണ സമ്മേളനം ഒരുക്കിയത് ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ഒക്‌ടോബര്‍ 16-നു ഞായറാഴ്ച രണ്ടു മണിക്കായിരുന്നു.

ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം, ജോര്‍ജ് അമ്പലത്തുങ്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോഷി വള്ളിക്കളം, ജൂബി വള്ളിക്കളം, തോമസ് മാത്യു, സജി വര്‍ഗീസ്, പോള്‍ പറമ്പി എന്നിവര്‍ പ്രസംഗിച്ചു. സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കെ.എസ്.യുവിന്റെ നേതൃനിരയില്‍ വരുകയും നലംതികഞ്ഞ നേതൃപാടവത്തിന്റെ പ്രതിരൂപമായ അഡ്വ. ജോസി സെബാസ്റ്റ്യന്‍ ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലയിലെ ഐക്യജനാധിപത്യമുന്നണിയുടെ ചെയര്‍മാനും, കെ.പി.സി.സി സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, എസ്.ബി കോളജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോസമ്മ ഫിലിപ്പ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, എസ്.ബി കോളജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ്.ബി അലുംമ്‌നി ചിക്കാഗോ ചാപ്റ്ററും തന്റെ സുഹൃത്തുക്കളും തന്നോട് കാട്ടിയ എല്ലാ സ്‌നേഹാദരവുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഇരുവരും തങ്ങളുടെ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

ചിക്കാഗോയിലെ തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവായ്പകള്‍ അവസരം കിട്ടുമ്പോഴൊക്കെ ഇവിടെ വരുന്നതിനും ആ സ്‌നേഹാദരവുകള്‍ പങ്കിടുന്നതിനും പ്രചോദനമായി നല്‍കുന്ന ഘടകമായി നിലകൊള്ളുന്നുവെന്നു അഡ്വ. ജോസി സെബാസ്റ്റ്യന്‍ എടുത്തുപറഞ്ഞു.

പഴയകാല സ്മരണകളൊക്കെ പങ്കുവയ്ക്കാനുള്ള ഒരു അവസരംകൂടിയായിരുന്നു ചിക്കാഗോയില്‍ ഒരുക്കിയ ഈ സൗഹൃദ സമ്മേളനം. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് (എസ്.ബി അലുംമ്‌നി ചിക്കാഗോ ചാപ്റ്റര്‍) അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here