Home / അമേരിക്ക / സംയുക്ത വൈദിക ധ്യാനയോഗം ന്യൂജേഴ്‌സിയില്‍ – ഒക്ടോബര്‍ 19 മുതല്‍ 21 വരെ

സംയുക്ത വൈദിക ധ്യാനയോഗം ന്യൂജേഴ്‌സിയില്‍ – ഒക്ടോബര്‍ 19 മുതല്‍ 21 വരെ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റേയും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെയും സംയുക്ത വൈദീക ധ്യാനയോഗം ന്യൂജേഴ്‌സിയിയിലെ ഭദ്രാസന ആസ്ഥാനമായ സെന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്സ്   കത്തീഡ്രലില്‍ വെച്ച് മലങ്കര അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍  2017 ഒക്ടോബര്‍ 19 വ്യാഴം മുതല്‍ 21 ശനി വരെ നടത്തപ്പെടുന്നു. ധ്യാനയോഗത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്, എം.ഡി. അറിയിച്ചു. 19 വ്യാഴാഴ്ച വൈകീട്ട് 4:00 മണി മുതലുള്ള രജിസ്ട്രേഷനെത്തുടര്‍ന്ന് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ധ്യാനയോഗത്തില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷ്യം വഹിക്കുകയും, മലങ്കര അതിഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ ജോസഫ് സി. ജോസഫ് കോര്‍ എപ്പിസ്‌കോപ്പ സ്വാഗത പ്രസംഗവും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനയോഗത്തെക്കുറിച്ചുള്ള വിവരണവും നല്‍കും. തുടര്‍ന്ന്…

മൊയ്തീന്‍ പുത്തന്‍‌ചിറ

User Rating: Be the first one !
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റേയും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെയും സംയുക്ത വൈദീക ധ്യാനയോഗം ന്യൂജേഴ്‌സിയിയിലെ ഭദ്രാസന ആസ്ഥാനമായ സെന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്സ്   കത്തീഡ്രലില്‍ വെച്ച് മലങ്കര അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍  2017 ഒക്ടോബര്‍ 19 വ്യാഴം മുതല്‍ 21 ശനി വരെ നടത്തപ്പെടുന്നു.
ധ്യാനയോഗത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്, എം.ഡി. അറിയിച്ചു.
19 വ്യാഴാഴ്ച വൈകീട്ട് 4:00 മണി മുതലുള്ള രജിസ്ട്രേഷനെത്തുടര്‍ന്ന് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ധ്യാനയോഗത്തില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷ്യം വഹിക്കുകയും, മലങ്കര അതിഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ ജോസഫ് സി. ജോസഫ് കോര്‍ എപ്പിസ്‌കോപ്പ സ്വാഗത പ്രസംഗവും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനയോഗത്തെക്കുറിച്ചുള്ള വിവരണവും നല്‍കും. തുടര്‍ന്ന് ഭദ്രാസന കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി റവ. ഫാ. ഡോ. രഞ്ജന്‍ മാത്യു നയിക്കുന്ന വിവാഹത്തിനു മുമ്പുള്ള ഉപദേശ നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും നടക്കും.
20 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, ഗാനശുശ്രൂഷ എന്നിവയ്ക്ക് ശേഷം ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍‌വാനോസ് മെത്രാപ്പോലീത്ത ബഹു. വൈദികരെ അഭിസംബോധന ചെയ്യുന്നതായിരിക്കും. തദനന്തരം റവ. ഫാ. തോമസ് സുനില്‍ ആനിക്കാട്ട് വി.സി പ്രസംഗിക്കുന്നതായിരിക്കും. ഉച്ചകഴിഞ്ഞു  ബിസിനസ് മീറ്റിംഗ്, ഗെയിംസ് ആന്‍ഡ് ആക്ടിവിറ്റീസ് എന്നിവക്കുശേഷം ക്‌നാനായ ഭദ്രാസനത്തിലെ വന്ദ്യ റോയ് മാത്യു കോര്‍ എപ്പിസ്‌കോപ്പാ നയിക്കുന്ന ധ്യാന പ്രസംഗവും, വൈകിട്ട് എട്ടു മണിക്ക്  വൈദീകര്‍ക്കുള്ള വിശുദ്ധ കുമ്പസാരവും നടക്കും.
21 ശനിയാഴ്ച രാവിലെ 10.45-ന് സമാപന സമ്മേളനവും തുടര്‍ന്നുള്ള സ്നേഹവിരുന്നോടുംകൂടെ ഈ ത്രൈദിന ധ്യാനയോഗത്തിന് സമാപനമാകും.
 പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി ഭാഗ്യമോടെ വാണരുളുന്ന അന്ത്യോഖ്യായുടെ മോറാന്‍ മോര്‍  ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഭരണത്തിന്‍ കീഴിലുളള അമേരിക്കന്‍ മലങ്കര- ക്‌നാനായ യാക്കോബായ അതിഭദ്രാസനങ്ങളിലെ ബഹു. വൈദികര്‍ക്ക് കൂടിവരുവാന്‍ ഇദംപ്രഥമമായി ഇങ്ങനെയൊരു ധ്യാനയോഗത്തിന് വേദിയൊരുക്കിയത് ഏറ്റവും ശ്‌ളാഘനീയമെന്ന്‌ എടുത്തു പറയേണ്ടിയിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : Very Rev. Joseph C. Joseph Corepiscopos,Clergy Secretary (404) 625-9258, Malankara Archdiocesan Council Secretary Rev. Fr. Jerry Jacob, MD (845) 519-9669, Malankara Archdiocesan Headquarters Whippany, New Jersey (845) 364-6003. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *