ഫിലഡല്‍ഫിയ: യു.എസ് ഗവണ്‍മെന്റിന്റെ സമീപകാലത്ത് പരിഷ്‌കരിക്കപ്പെട്ട നയങ്ങള്‍ക്കനുസൃതമായി ക്ഷേമപദ്ധതികള്‍ക്കും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കുമുണ്ടായിരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയില്‍ ജോലിയില്‍നിന്നോ ബിസിനസില്‍നിന്നോ വരുമാനമാര്‍ജ്ജിക്കാന്‍ കാലേകൂട്ടി അവലംബിക്കേണ്ട നടപടികളെകുറിച്ച് വിശദമായ സാമ്പത്തിക ആസൂത്രണ സെമിനാര്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്നു. കലാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ (1009 UNRUH AVE, PHILADELPHIA, 1911) ഒക്‌ടോബര്‍ 21 ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ ആറുവരെയാണ് സെമിനാര്‍ നടക്കപ്പെടുത്തനത്.

കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം നിരവധി മലയാളി കുടുംബങ്ങളുടെ സമ്പാദ്യത്തിനു മൂല്യശോഷണം വരുത്തിയിരിക്കുന്ന സാഹചര്യമാണ് ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക വിജ്ഞാന സെമിനാര്‍ നടത്തുവാന്‍ പ്രേരിപ്പിച്ചതെന്ന് സംഘടാകര്‍ അറിയിച്ചു.

ആരോഗ്യപരിരക്ഷാ രംഗത്ത് ആസന്നമായിരിക്കുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കുവാന്‍ അമേരിക്കന്‍ ജനത തയ്യാറെടുക്കുകയാണ്. മെഡികെയര്‍ ഇന്‍ഡ്വറന്‍സില്‍ നിന്നും ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍, മെഡിക് എയ്ഡ്, ലോങ് ടേം കെയര്‍, സോഷ്യല്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളെ കുറിച്ചും വിദഗ്ധര്‍ സംസാരിക്കുന്നു. പ്രേക്ഷകര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

വിശദവിവരങ്ങള്‍ക്ക്: ഡോ.കുര്യന്‍ മത്തായി, പ്രസിഡന്റ്- 610-352-7979, ജോജോ കോട്ടൂര്‍ , ജനറല്‍ സെക്രട്ടറി- 610-308-9829, ബിജു സഖറിയ, ട്രഷറര്‍- 215-252-0443, ജോര്‍ജ് മാത്യൂ, കോര്‍ഡിനേറ്റര്‍-215-745-2404, ഡോ. ജെയിംസ് കുറിച്ചി, വൈസ് പ്രസിഡന്റ്-856-275-4014, അലക്‌സ് ജോണ്‍, ജോയിന്റ് സെക്രട്ടറി-215-715-8114

LEAVE A REPLY

Please enter your comment!
Please enter your name here