ബീയജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. 2000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന 19മത്തെ കോണ്‍ഗ്രസിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബീജിംഗില്‍. 2012 ല്‍ അധികാരമേറ്റ ഷീ ജിങ്പിങ് തന്നെ നേതൃസ്ഥാനത്ത് തുടരുമെങ്കിലും പോളിറ്റ്ബ്യൂറോയില്‍ പുതിയ മുഖങ്ങളുണ്ടാകും എന്നാണ് നിഗമനം. പാര്‍ട്ടി ഭരണഘടന ഷീയുടെ നയങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റിയെഴുതിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
ചൈനയുടെ ആഗോള സാന്നിധ്യം ഉറപ്പിക്കുന്ന ബെല്‍റ്റ് ആന്റ് റോ!ഡ് പദ്ധതിയുള്‍പ്പടെയുള്ള രാഷ്ട്രീയപരിഷ്‌കരണങ്ങളായിരുന്നു ഷീയുടെ ആദ്യ ഭരണകാലത്ത് നടപ്പാക്കിയത്. ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി അലങ്കാരങ്ങളും ആഡംബര വിരുന്നുകളും ഇത്തവണ ഉണ്ടാകില്ല. സുരക്ഷാമുന്‍കരുതല്‍ കാരണം തലസ്ഥാനത്ത് ഭക്ഷണശാലകളും ജിമ്മുകളും നൈറ്റ്ക്ലബുകളും അടച്ചിരിക്കയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here