ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നീളുന്നു. ഈ മാസം അവസാനം മ്യാന്മാറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന പോപ്പ് ഇന്ത്യ സന്ദര്‍ശിക്കില്ല. ഇന്ത്യാ സന്ദര്‍ശനത്തിന് വത്തിക്കാന്‍ തയ്യാറാണെന്ന് സിബിസിഐ അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കാത്തതാണ് ഇന്ത്യാ സന്ദര്‍ശനം വൈകാന്‍ കാരണം. രണ്ട് വര്‍ഷമായി ഇന്ത്യയുടെ അനുമതിക്കായി ശ്രമിക്കുന്നുവെന്നും സിബിസിഐ വ്യക്തമാക്കി.