Home / പുതിയ വാർത്തകൾ / ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രെഷറർ സ്ഥാനാർത്ഥിയായി എൻഡോർസ് ചെയ്തു

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രെഷറർ സ്ഥാനാർത്ഥിയായി എൻഡോർസ് ചെയ്തു

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രഷറര് സ്ഥാനാർത്ഥിയായി എൻഡോസ് ചെയ്തു. അറ്റലാന്റായിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫോമയുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കുന്നതിനു വേണ്ടി റീജിയൻ ചില തീരുമാനങ്ങൾ കൈക്കൊണ്ടു. ഫോമായുടെ ഭരണം ഒരു സ്റ്റേറ്റിൽമാത്രം ഒതുങ്ങി നിൽക്കുന്ന പ്രവണത മാറ്റി ഏല്ലാ സ്റ്റേറ്റിനും നും അധികാര വികേന്ദ്രികരണം ഉണ്ടാകണം. കൂടാതെ ബൈലോയിൽ ഇല്ലാത്ത നിയമം (കഴിഞ്ഞ കാലങ്ങളിൽ ചിലപ്പോഴൊക്കെ) പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന സ്ഥലത്തു നിന്ന് ട്രഷറാർ വരണമെന്ന പ്രവണത മാറ്റപ്പെടേണ്ടതാണെന്നും യോഗം പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റാരായാലും കൺവെൻഷൻ എവിടെയായാലും നിയോഗിക്കപ്പെടുന്ന വ്യക്തി എത്തിയാൽ മാത്രം മതി. തന്നെ ഫോമയുടെ ട്രഷറർ ആയി തെരഞ്ഞെടുത്താൽ പ്രസ്ഥാനത്തിനു വേണ്ടിയും മലയാളി സമൂഹത്തിനുവേണ്ടിയും പൂർണ്ണ മനസ്സാൽ എപ്പോഴും എവിടെയും ഓടിയെത്താൻ തയ്യാറണന്ന് മത്സരരംഗത്ത് ഉള്ള റെജി ചെറിയാൻ വാക്കു തരികയുണ്ടായതായി സൗത്ത് റീജിയൻ കൺവീനർ തോമസ് കെ. ഈപ്പൻ…

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രഷറര് സ്ഥാനാർത്ഥിയായി എൻഡോസ് ചെയ്തു.

User Rating: Be the first one !

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രഷറര് സ്ഥാനാർത്ഥിയായി എൻഡോസ് ചെയ്തു. അറ്റലാന്റായിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫോമയുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കുന്നതിനു വേണ്ടി റീജിയൻ ചില തീരുമാനങ്ങൾ കൈക്കൊണ്ടു.

ഫോമായുടെ ഭരണം ഒരു സ്റ്റേറ്റിൽമാത്രം ഒതുങ്ങി നിൽക്കുന്ന പ്രവണത മാറ്റി ഏല്ലാ സ്റ്റേറ്റിനും നും അധികാര വികേന്ദ്രികരണം ഉണ്ടാകണം. കൂടാതെ ബൈലോയിൽ ഇല്ലാത്ത നിയമം (കഴിഞ്ഞ കാലങ്ങളിൽ ചിലപ്പോഴൊക്കെ) പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന സ്ഥലത്തു നിന്ന് ട്രഷറാർ വരണമെന്ന പ്രവണത മാറ്റപ്പെടേണ്ടതാണെന്നും യോഗം പ്രമേയം അവതരിപ്പിച്ചു.

പ്രസിഡന്റാരായാലും കൺവെൻഷൻ എവിടെയായാലും നിയോഗിക്കപ്പെടുന്ന വ്യക്തി എത്തിയാൽ മാത്രം മതി. തന്നെ ഫോമയുടെ ട്രഷറർ ആയി തെരഞ്ഞെടുത്താൽ പ്രസ്ഥാനത്തിനു വേണ്ടിയും മലയാളി സമൂഹത്തിനുവേണ്ടിയും പൂർണ്ണ മനസ്സാൽ എപ്പോഴും എവിടെയും ഓടിയെത്താൻ തയ്യാറണന്ന് മത്സരരംഗത്ത് ഉള്ള റെജി ചെറിയാൻ വാക്കു തരികയുണ്ടായതായി സൗത്ത് റീജിയൻ കൺവീനർ തോമസ് കെ. ഈപ്പൻ പറഞ്ഞു.

സൗത്ത് ഈസ്റ്റ് റീജിയണൽ ഉള്ള 5 അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്ത യോഗമാണ് നടന്നത്. ഫോമയുടെ 2018-20 കാലയളവിലെ ട്രഷറർ ആയി തന്‍റെ വിജയം അംഗങ്ങളുടെ മനസോടുകൂടി താൻ ഉറപ്പിക്കുകയാണെന്നും റെജി ചെറിയാൻ പറഞ്ഞു. റീജിയനുകൾ ശക്തി ആക്കുവാൻ ആണ് തന്‍റെ ആദ്യ ശ്രമം എങ്കിൽ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുരുകയാണ് തന്‍റെ ലക്ഷ്യം. കൂടുതൽ മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാൻ വേണ്ട പദ്ധതികൾ ഫോമാ നേതാക്കളുമായി ചേർന്നു ആലോചിച്ചു നടപ്പാക്കാകും. യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാക്കിന്നുവരെ ഒരു പൊതുവായ ചാരിറ്റി ഫണ്ട് ഇല്ല, ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്കു ഉപകരിക്കത്തക്കവിധം ചാരിറ്റി ഫണ്ട് രൂപീകരിക്കുന്നതിന് മുൻതൂക്കം നൽകും.‌

ഫോമാ ട്രഷറർ ആയി ഫോമയിൽ എത്തിയാൽ ലോക്കൽ അസോസിയേഷനുമായി യോജിച്ചു പ്രവർത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളിൽ യുവജനതയെ ഫോമയുടെ മുഖ്യ ധാരയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും, എല്ലാ അസോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും. 1993 മുതൽ ഫൊക്കാനയിൽ പ്രവർത്തിച്ചു സജീവമായി നിൽക്കുന്ന സമയത്താണ് ഫൊക്കാനയിൽ പിളർപ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും അപ്പോൾ ഫോമയിലേക്കു മാറി. എവിടെ ആയാലും ആത്മാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് റജി ചെറിയാന്‍റെ ലക്ഷ്യം.

ഫോമയുടെ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ 25 വർഷത്തെ സംഘടനാപാരന്പര്യമാണ് റെജി ചെറിയാന്‍റെ കൈമുതൽ. കേരളാ കോണ്‍ഗ്രസ് പ്രവർത്തകൻ. കെ. എസ്. സിയിലൂടെ രാഷ്ട്രീയ പ്രവർത്തകനായി.1990 കാലഘട്ടത്തിൽ അമേരിക്കയിൽ എത്തി പിന്നീട് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ കമ്മറ്റി അംഗം ആയി. 2002 ൽ അറ്റലാന്‍റ കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മെമ്പർ, ഗാമാ അസോസിയേഷൻ മെമ്പർ, 2005 ൽ ഗാമയുടെ വൈസ് പ്രസിഡന്‍റ്, 2008 ൽ ഗാമയുടെ പ്രസിഡന്‍റ്. 2010 ൽ ഗാമയിൽ നിന്നു പടിയിറക്കം. അങ്ങനെ അറ്ലാന്‍റാ മെട്രോ മലയാളി അസോസിയേഷൻ അമ്മയ്ക്കു തുടക്കം കുറിച്ചു. ചിട്ടയായ പ്രവർത്തനം ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു. ഭാര്യ ആനി, രണ്ടു മക്കൾ. മകൻ ബിസിനസ് മാനേജ്മെന്റിന് ശേഷം ബാങ്കിൽ ജോലി ചെയ്യുന്നു. മകൾ  സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.

2003 മുതൽ 14 വർഷം റിയൽ എസ്റ്റേറ്റ് രംഗത്തു സജീവമായി നിൽക്കുന്നു. അമേരിക്കയിൽ മികച്ച നിലവാരം പുലർത്തുന്ന സ്റ്റേജ് ഷോകൾ അറ്റ്ലാന്‍റയിൽ കൊണ്ടുവരികയും അതിൽ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുകയും ചെയ്യുകയാണ് റെജി ചെറിയാൻ.

റെജി ചെറിയാനെ ട്രഷറർ സ്ഥാനാർത്ഥിയായി എൻഡോർസ് ചെയ്ത യോഗത്തിൽ നാഷണൽ കമ്മറ്റി മനോജ് തോമസ്, സാം ആൻറോ, മറ്റു കമ്മറ്റി കൺവീനർ മാരായ ഡൊമിനിക് ചാക്കോനൽ, മിനി നായർ, സൗത്ത് ഈസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷൻ പ്രസിഡന്റുമാരായ ബിജു തുരുത്തുമാലിൽ, ഷാജി മാത്യു, സുധീഷ് തോമസ്, ബിജു ജോസഫ്, ഡാനിയേൽ ജോർജ്. ഗാമ മുൻ പ്രസിഡന്റുമാരായ പ്രകാശ് ജോസഫ്, തോമസ് കെ ഈപ്പൻ, ഗാമാ ഫൗണ്ടിങ്‌ പ്രെസിഡന്റായ അൻറ്റണി തള്ളിയത്ത് എന്നിവരും സംസാരിച്ചു.

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *