ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ ഒൻപതു മണിവരെ (ക്യുൻസ്) ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു. കേരളപ്പിറവി ദിനാഘോഷവുംനൃത്തസന്ധ്യയും ചേരുന്ന കേരളോത്സവം അതി വിപുലമായ രീതിയിൽ നടത്തുന്നു.

നടന വിസ്മയം പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറിന്റെ നൃത്തവും, ന്യൂ യോർക്കിലെ പ്രമുഖ ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കന്ന നൃത്തനൃത്തങ്ങളും കോർത്തിണക്കി കേരളോത്സവം അവതരിപ്പിക്കുന്നത്. അൻപത് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെ അമേരിക്കയിലെ ആദ്യത്തെ സ്റ്റേജ് പ്രോഗ്രാം ആണ് കേരളോത്സവം എന്ന പേരിൽ ന്യൂ യോർക്കിൽ അണിയിചെരുക്കുന്നതെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ . പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിടീച്ചറുടെ കലാജീവിതത്തിലെ വഴിത്തിരിവ്.അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ ടീച്ചർ നൃത്തം അവതരിപ്പിച്ചു.ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം.അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഈ അതുല്യ പ്രതിഭയ്ക്ക് അമേരിക്കൻ മണ്ണിലേക്ക് നമുക്ക് സ്വാഗതം ചെയ്യാം .

കേരളപ്പിറവിയുടെ അറുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാഷയുടെ ഒരുമ എന്നതിനപ്പുറം സംസ്‌കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് കേരളപ്പിറവി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്ന ഒരു കേരളം. ഏതു രാജ്യത്തേക്കു കുടിയേറി ജീവിച്ചാലും പൈതൃകസമ്പത്തായി ലഭിച്ച സംസ്ക്കാരവും ഭാഷയും ഇടമുറിയാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെയും നാളെത്തയും തലമുറകളോടുള്ള ഒരോ വിദേശ മലയാളിയുടെയും കടമയാണെന്ന് ഫൊക്കാന വിശ്യസിക്കുന്നു.

ന്യൂയോർക് റീജിയൻ ഫൊക്കാന പ്രവർത്തകരുടെ അഭ്യർത്ഥനെയെ മാനിച്ചു ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനു വേണ്ടിയുള്ള രെജിസ്ട്രേഷൻ ഫോം അന്ന് സ്വികരിക്കുന്നതാണ്. കഴിഞ്ഞ കണ്‍വന്‍ഷന് ലേറ്റ് ആയി രെജിസ്റ്റർ ചെയ്തവർക്ക് കണ്‍വന്‍ഷൻ നടക്കുന്നതിനു പുറത്തുള്ള ഹോട്ടലിൽ അക്കോമഡേഷൻ കിട്ടി എന്ന പരാതിയെ തുടർന്ന് ഈ വർഷം ഡിസംബർ വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് കണ്‍വന്‍ഷൻ നടക്കുന്ന വാലി ഫോർജ് കണ്‍വന്‍ഷൻ സെന്ററിൽ തന്നെ അക്കോമഡേഷൻ നൽകുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ജനുവരിക്കു ശേഷം ഉള്ള രെജിസ്ട്രേഷനുകൾക്കു കണ്‍വന്‍ഷൻ സെന്ററിൽ റൂമുകൾ ഇല്ലങ്കിൽ മറ്റുള്ള ഹോട്ടലുകളിലേക്കി അക്കോമഡേഷൻ മാറ്റി കൊടുക്കേണ്ടി വരുമെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായരും അറിയിച്ചു.

ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്,ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്, ട്രസ്റ്റീ ബോർഡ് മെമ്പർ വിനോദ് കെആർകെ, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ഗണേഷ് നായർ, ശബരി നായർ, അലക്സ് തോമസ്, ആൻഡ്രൂസ്. കെ .പി, തോമസ് കൂവള്ളൂർ, അജിൻ ആന്റണി, അലോഷ് അലക്സ് തുണങ്ങിയവർ കേരളോത്സവത്തിന് നേതൃത്വം നൽകും.

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാൻ എല്ലാവരുടെയും സഹായ സഹകരണം അഭ്യർഥിക്കുനതയി റീജിണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി മേരിക്കുട്ടി മൈക്കിൾ, ട്രഷർ സജി പോത്തൻ, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here