ഷിക്കാഗോ: 2018 ജൂണ്‍ 21,22,23,24 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു.

മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് ആദ്യ രജിസ്‌ട്രേഷന്‍ ഫോമ നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കലിനു നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലും കാനഡയിലുമായി 12 റീജയനുകളില്‍ നിന്നും നൂറില്‍പ്പരം കുടുംബങ്ങള്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്തുകഴിഞ്ഞെന്നും ഈ കണ്‍വന്‍ഷന്‍ വന്‍ വിജയമാകുമെന്നു പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നവംബര്‍ 30-ന് അവസാനിക്കുന്ന ഏര്‍ളി ബേര്‍ഡ് ഫാമിലി പാക്കേജ് ഓഫര്‍ 999 ഡോളറിനു രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരമാണെന്നും അതു പ്രയോജനപ്പെടുത്തണമെന്നും ഫോമ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് അഭ്യര്‍ത്ഥിച്ചു. തദവസരത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, നാഷണല്‍ വനിതാ പ്രതിനിധി ബീന വള്ളിക്കളം, ജോണ്‍ പാട്ടപ്പതി, ആഷ്‌ലി ജോര്‍ജ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു, ആഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here