2017 ലെ നോര്‍ത്തെസ്റ്റ് അമേരിക്കന്‍ ഡിയോസെസ് ലെ സണ്‍ഡെ സ്കൂള്‍ സെന്‍ട്രലൈസ്ഡ് പരീക്ഷയില്‍ പന്ത്രണ്ടാം ഗ്രേഡിലെ ഒന്നാം റാങ്ക് ഷെറില്‍ വര്‍ഗീസ് കരസ്ഥമാക്കി. പത്താം ഗ്രേഡിലെ എട്ടാം റാങ്ക് അക്ഷാ വര്‍ഗീസിന് ലഭിച്ചു. ഈ രണ്ട് കുട്ടികള്‍ക്കും ഇടവക അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. പന്ത്രണ്ടാം ഗ്രേഡിലെ അദ്ധ്യാപകനായ പുന്നൂസ് പുന്നന്‍, പത്താം ഗ്രേഡിലെ അദ്ധ്യാപകരായ ജസ്റ്റിന്‍ ജോണ്‍, പൊന്നു ജോണ്‍ എന്നിവര്‍ക്ക് അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഇടവക പ്രത്യേക നന്ദി അറിയിച്ചു.

ഒക്ടോബര്‍ 21-ാം തിയ്യതി ശനിയാഴ്ച സോണ്ടേഴ്‌സ് ഹൈസ്കൂളില്‍ വച്ച് നടന്ന ടാലന്റ് മത്സരത്തിലും, ടാലന്റ് ഷോയിലും സെന്റ് തോമസ് പള്ളി സണ്‍ഡേ സ്കൂള്‍ സജീവമായി പങ്കെടുത്തു. നിവിയ അരുണ്‍ ജോയി സ്റ്റോറി ടെല്ലിംഗ് ന് ഒന്നാം സ്ഥാനവും, മലയാളം പാട്ടിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടാലന്റ് ഷോയില്‍ അക്ഷാ വറുഗീസിന്റെ ക്ലാസ്സിക്കല്‍ ഡാന്‍സും, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സമൂഹ ഗാനവും ഏവരുടേയും പ്രശംസ നേടി.

ടാലന്റ് ഷോയില്‍ പങ്കെടുത്ത എല്ലാവരും ഭദ്രാസനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി. പന്ത്രണ്ടാം ഗ്രേഡ് ല്‍ ഒന്നാം റാങ്ക് നേടിയ ഷെറില്‍ വറുഗീസിന് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കി ഭദ്രാസനം ആദരിച്ചു. എല്ലാ വിജയികള്‍ക്കും, പ്രത്യേകിച്ച് സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സണ്ണി ജേക്കബിന് ഇടവക വികാരി വെരി റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്ക്കോപ്പാ അനുമോദിച്ചു സംസാരിച്ചു. (മാത്യു ജോര്‍ജ് പി.ആര്‍.ഒ) അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here