ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ സീനിയര്‍ സിറ്റിണ്‍സിനു വേണ്ടി നടത്തിയ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്സ് ശ്രദ്ധേയമായി. ചിക്കാഗോ ക്‌നാനായ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 ഞായാറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇടവകയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി നടത്തിയ പരിശീലന ക്ലാസ്സില്‍ ആരോഗ്യ പരിപാലന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇടവകയിലെ പ്രഗത്ഭപരായ യുവതി യുവാക്കളാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.

ഈ പരിശീല ക്ലാസ്സില്‍ വാര്‍ദ്ധക്യത്തിലേക്കു കടക്കുമ്പോള്‍ സാധാരണ കണ്ടുവരാറുള്ള ആരോഗ്യ പ്രശ്‌നങ്ങളെങ്ങനെ പരിഹരിക്കപ്പെടാമെന്നും ഉചിതമായ വ്യായാമ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പ്രത്യേക ബോധവല്‍ക്കരണവും നല്കുകയുണ്ടായി .

സ്റ്റെഫനി വഞ്ചിപുരക്കല്‍, മെറിലിന്‍ പതിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശീലന ക്ലാസ്സില്‍ നിരവധി പേര്‍ വോളിണ്ടിയേസ്ആയി നേതൃത്വനിരയിലുണ്ടായിരുന്നു . ജെന്‍സണ്‍ ഐക്കരപറമ്പില്‍, മാളു ഇടിയാലി എന്നിവര്‍ ആരോഗ്യ സംരക്ഷണത്തെ ക്കുറിച്ചുള്ള പരിശീലന ക്ലാസ്സെടുത്തു .കൂടാതെ മെഡിക്കല്‍ മേഘലയില്‍ സേവനം നല്കികൊണ്ടിരിക്കുന്ന തോമസ് പതിയില്‍ ,മൈക്കിള്‍ മാരാമംഗലം ,മെല്‍വിന്‍ ജോസഫ് , റ്റിമാ കണ്ടാരപ്പളില്‍ ,റ്റെസാ കണ്ടാരപ്പളളില്‍ ,റ്റീനാ കൈതക്കതൊട്ടിയില്‍ ,ജെല്‍വില്‍ ജോസഫ് ,അനീഷ വാച്ചാച്ചിറ , മാത്യു പതിയില്‍ , ജെറി താനീകുഴിപ്പില്‍ ,റ്റോബിന്‍ റ്റിറ്റോ ,റ്റോണി കിഴക്കേക്കുറ്റ് എന്നിവര്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട കമീകരണങ്ങള്‍ ചെയ്തു.

ഇടവകയിലെ സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള നിരവധി മാതാപിതാക്കള്‍ പങ്കെടുത്ത ഈ പരിശീലന ക്ലാസ്സിന്റെ സമാപനത്തില്‍ ഏവര്‍ക്കും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. വളര്‍ന്നു വരുന്ന യുവതി യുവാക്കളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രശംസനീയമായ ഇത്തരം സംരഭങ്ങള്‍ക്കു വേണ്ടുന്ന എല്ലാ സഹായ സകരണവും പ്രൊത്സാഹനവും എപ്പോഴും ഉണ്ടാകുമെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ അസി. വികാരി റവ .ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ അറിയിച്ചു.

സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി ആര്‍.ഒ ) അറിയിച്ചതാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here