ഫ്‌ളോറിഡ: അമേരിക്ക സന്ദര്‍ശിക്കുന്ന കോട്ടയം ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ജോസി സെബാസ്റ്റ്യനും, മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ചാണ്ടി ഉമ്മനും ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ സ്വീകരണം നല്‍കി. ചാപ്റ്റര്‍ പ്രസിഡന്റ് അസീസ്സീ നടയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫോമ, ഫൊക്കാന, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കൈരളി ആര്‍ട്‌സ് ക്ലബ്, നവകേരള, പാംബീച്ച് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളും, പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ഐ.എന്‍.ഒ.സി റീജണല്‍ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി സ്വാഗതം പറഞ്ഞു.

ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷീലാ ജോസ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് കൃഷ്ണ കിഷോര്‍, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് അബ്രഹാം കളത്തില്‍, പാംബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു തോണികടവില്‍, നവകേരള ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് സുരേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഡ്വ. ജോസി സെബാസ്റ്റ്യന്‍ തന്റെ മറുപടി പ്രസംഗത്തില്‍ വിദേശ മലയാളികള്‍ കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് ചെയ്യുന്ന സംഭാവനകള്‍ അനുസ്മരിച്ചു. ചാണ്ടി ഉമ്മന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അഭിവൃദ്ധിക്ക് യുവാക്കളുടെ പങ്ക് എടുത്തുകാട്ടി. റോസമ്മ ഫിലിപ്പ് അമേരിക്കന്‍ മലയാളി വനിതകളുടെ സംഭാവനകളെ അഭിനന്ദിച്ചു.

ഐ.എന്‍.ഒ.സി സെക്രട്ടറി സജി സഖറിയാസ് നന്ദി രേഖപ്പെടുത്തി. യോഗത്തിനുശേഷം ഡോ. മാമ്മന്‍ ജേക്കബിന്റെ വസതിയില്‍ ചേര്‍ന്ന ഡിന്നര്‍ സത്കാരത്തില്‍ വിശിഷ്ടാതിഥികളുമായി ആവശ്യങ്ങളും, ആശയങ്ങളും പങ്കിടാന്‍ സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here