ന്യൂയോര്‍ക്ക്: ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവും, സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 115-ാം ഓര്‍മ്മപെരുന്നാള്‍, ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മിക്ത്വത്തില്‍ നടത്തപ്പെടുന്നു. നവംബര്‍ 5 ഞായറാഴ്ച്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി വെരി.റവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌ക്കോപ്പാ പെരുന്നാള്‍ മുന്നോടിയായി കൊടി ഉയര്‍ത്തും. നവംബര്‍ 10 വെള്ളിയാഴ്ച 5 മണിയ്ക്ക് വെരി.റവ.കെ.ഈ.മത്തായി കോര്‍ എപ്പിസ്‌ക്കോപ്പാ(പത്തനംത്തിട്ട കാതോലിക്കേറ്റ് ഹൈസ്‌ക്കൂള്‍ റിട്ട. അദ്ധ്യാപകന്‍) ധ്യാന പ്രസംഗം നടത്തും. 6 മണിയ്ക്ക് സന്ധ്യാ നമസ്‌ക്കാരം. 11 ശനിയാഴ്ച രാവിലെ 8.30 ന് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മിക്ത്വത്തില്‍ വി.കുര്‍ബ്ബാനയും, പള്ളിക്ക് പുറമെ റാസയും ഉണ്ടായിരിയ്ക്കും. പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹങ്ങള്‍ നേടുന്നതിന് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക പി.ആര്‍.ഓ. ജോസഫ് പാപ്പന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്

വികാരി.വെരി.റവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌ക്കോപ്പാ (718) 934-1636,
സെക്രട്ടറി-നീല്‍ സൈമണ്‍(516) 661-3968, ട്രഷറാര്‍-ജോസ് മാത്യു(631) 793-8677,

പള്ളിയുടെ അഡ്രസ്- 987 Elmont-Road, N.ValleyStream, Ny-11580.

LEAVE A REPLY

Please enter your comment!
Please enter your name here