തിരുവനന്തപുരം:കായല്‍കൈയ്യേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി റിപ്പോര്‍ട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തില്ലെങ്കിലും പരാമര്‍ശ വിധേയമാകും എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാതെ തന്നെ മുഖ്യമന്ത്രിക്ക് തീരുമാനിക്കാവുന്നതുമാണ്. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനുള്ളത്. തോമസ്് ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്

 

LEAVE A REPLY

Please enter your comment!
Please enter your name here