Home / പുതിയ വാർത്തകൾ / ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രൻ എന്നിവർ പങ്കെടുക്കുന്നു.

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രൻ എന്നിവർ പങ്കെടുക്കുന്നു.

 ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രൻ എന്നിവർ പങ്കെടുക്കുന്ന ഡാൻസ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ ഒൻപതു മണിവരെ (ക്യുൻസ്) ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു. അൻപത് വര്ഷമായി വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു.മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പക്ഷേ അമേരിക്കയിൽ ടീച്ചർ ആദ്യമായാണ് എത്തുന്നത്. ഇന്നുവരെയുള്ള ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോട് എന്നാണ് ടീച്ചർ പറയുക. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട്‌ സാർഥകമായി പൂർത്തിയാക്കിയതിന്റെ ധന്യതയിലാണ്‌ സാംസ്കാരിക കേരളത്തിന്റെ രംഗൈശ്വര്യമായ ഈ വിശ്വപ്രശസ്തനർത്തകി.നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ . 1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു അവാര്‍ഡ് നല്‍കി ആദരിച്ചു.…

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രൻ എന്നിവർ പങ്കെടുക്കുന്ന ഡാൻസ് പ്രോഗ്രാമുകൾ

User Rating: Be the first one !

 ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രൻ എന്നിവർ പങ്കെടുക്കുന്ന ഡാൻസ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഒക്ടോബർ ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ ഒൻപതു മണിവരെ (ക്യുൻസ്) ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു.

അൻപത് വര്ഷമായി വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു.മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പക്ഷേ അമേരിക്കയിൽ ടീച്ചർ ആദ്യമായാണ് എത്തുന്നത്. ഇന്നുവരെയുള്ള ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോട് എന്നാണ് ടീച്ചർ പറയുക. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട്‌ സാർഥകമായി പൂർത്തിയാക്കിയതിന്റെ ധന്യതയിലാണ്‌ സാംസ്കാരിക കേരളത്തിന്റെ രംഗൈശ്വര്യമായ ഈ വിശ്വപ്രശസ്തനർത്തകി.നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ .

1975ല്‍ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു അവാര്‍ഡ് നല്‍കി ആദരിച്ചു. 93ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ് ,99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി, 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്കാരം.ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ടീച്ചർ വിശ്വസിക്കുന്നത്. നൃത്തരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ 2011-ല്‍ടീച്ചര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. അന്തരിച്ച പ്രശസ്തസംവിധായകന്‍ പവിത്രന്‍ ആണ് ക്ഷേമാവതിടീച്ചറുടെ ഭര്‍ത്താവ്.

മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീത കലാകാരിയാണ് ഇവ പവിത്രൻ.ഇവ നൃത്തസംസ്‌കാരത്തിന്റെ നായികയാണെങ്കിൽകുടി ഒര് ചലച്ചിത്ര നടി എന്ന രീതിയിൽ ആണ് കൂടുതൽ അറിയപ്പെടുന്നത്. ദി ക്യാമ്പസ്, ക്രിശ്യം, റോക്‌സ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവ വിവിധ റ്റിവി ഷോകളിലും പ്രവർത്തിക്കുന്നു. ഒരു ഫ്രീലാൻഡ്‌സ് ജേർണലിസ്റ്റ് കൂടിയായ ഇവ
നടന വൈഭവം മനുഷ്യ മനസ്സിൽ ഇടം കണ്ടെത്തുന്ന വശ്യമായ നൃത്തം ചാതുര്യം ഭാഷാന്തരത്തിന്റെ അതിരുകള്‍ മായ്ക്കുന്ന നൃത്താനുഭവമായി ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ അവതരിപ്പിക്കുബോൾ കേരളത്തിന്റെ നൃത്തസംസ്‌കാരത്തിന്റെ സൗന്ദര്യം ഒരിക്കല്‍ കൂടി നമ്മളാകുന്ന ആസ്വാദകഹൃദയം കീഴടക്കുവാന്‍ കഴിയും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്,ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്, ട്രസ്റ്റീ ബോർഡ് മെമ്പർ വിനോദ് കെആർകെ, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ശബരി നായർ,ഗണേഷ് നായർ, അലക്സ് തോമസ്, ആൻഡ്രൂസ്. കെ .പി, തോമസ് കൂവള്ളൂർ, അജിൻ ആന്റണി, അലോഷ് അലക്സ് തുണങ്ങിയവർ കേരളോത്സവത്തിന് നേതൃത്വം നൽകും.

ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാൻ എല്ലാവരുടെയും സഹായ സഹകരണം അഭ്യർഥിക്കുനതയി റീജിണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി മേരിക്കുട്ടി മൈക്കിൾ, ട്രഷർ സജി പോത്തൻ, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ അറിയിച്ചു.

Check Also

കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കാരലൈന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *