ലാസ് വേഗാസ്: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തിലാദ്യമായി കെ.സി.ഡബ്ല്യു.എഫ്.എന്‍.എയുടെ നേതൃത്വത്തില്‍ വിമന്‍സ് സമ്മിറ്റ് ലാസ് വേഗാസില്‍ വച്ചു ഒക്‌ടോബര്‍ 13,14,15 തീയതികളില്‍ നടത്തപ്പെട്ടു. അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നായി 212 സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തു.

മൂന്നുദിവസത്തെ പരിപാടി നിരവധി കലാപരിപാടികളും, സെമിനാറും, കൂട്ടായ്മയും, നെറ്റ് വര്‍ക്കിംഗും നിറഞ്ഞതായിരുന്നു. വെള്ളിയാഴ്ചത്തെ മീറ്റ് & ഗ്രീറ്റ് പരിപാടിയില്‍ കൂടി എല്ലാവരേയും പരിചയപ്പെടാനുള്ള അവസരമുണ്ടായിരുന്നു. ശനിയാഴ്ച പകല്‍ സമയം വളരെ പ്രധാനപ്പെട്ട മൂന്നു ടോപ്പിക് ഡിസ്കഷനുകള്‍ നടത്തപ്പെട്ടു. വൈകുന്നേരത്തെ ഉദ്ഘാടന ചടങ്ങിന് കെ.സി.സി.എന്‍.എ പ്രസിഡന്റും ടീം അംഗങ്ങളും പങ്കെടുത്തു.

ഫാ. സാജു മുടക്കോടില്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറം പ്രസംഗിച്ചു. രാത്രയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഞായറാഴ്ച കുര്‍ബാനയോടെ മൂന്നു ദിവസത്തെ പരിപാടികള്‍ സമാപിച്ചു. പരിപാടിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും കെ.സി.ഡബ്ല്യു.എഫ്.എന്‍.എ എക്‌സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here