സൗത്ത് ഫ്‌ളോറിഡ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരക്കും ,ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂറിനും ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്റര്‍ സ്വീകരണം നല്‍കി.

ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ: കൃഷ്ണകിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. 2018 -19 കാലയളവില്‍ പ്രസ്സ് ക്ലബ് നടത്തുവാന്‍ പോകുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് മധു കൊട്ടാരക്കര വിശദീകരിച്ചു. വിവിധ ചാപ്റ്റര്‍ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഭിപ്രായങ്ങളെ ഏകോപിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് പുതിയ ഭരണസമിതി നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളി മാധ്യമരംഗത്ത് യുവതലമുറക്ക് വേദികളൊരുക്കാന്‍ ഇന്ത്യ പ്രസ്സ് ക്ലബ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുമായി മികച്ച ബന്ധമാണ് നിലനില്‍ക്കുന്നതെന്നു അനില്‍ അടൂര്‍ . കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനും, അംഗീകരിക്കാനും പ്രസ് ക്ലബ് നല്‍കുന്ന മാധ്യമശ്രീ അവാര്‍ഡുകള്‍ ഏറെ പ്രശംസനീയമാണ്. ജന്മനാടിന്റെ പൈതൃകവും, നമ്മുടെ ഭാഷയും പുതുതലമുറക്ക് പകര്‍ന്ന് നല്കാന്‍ അമേരിക്കന്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു സാധ്യമാവട്ടെയെന്നും അനില്‍ അടൂര്‍ ആശംസിച്ചു.

പ്രസ്സ് ക്ലബ് മുന്‍ ദേശീയ ജോയിന്റ് സെക്രട്ടറി ജോയ് കുറ്റിയാനി , വൈസ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് , സെക്രട്ടറി ബിനു ചിലമ്പത്ത് ,ഷിജോ പൗലോസ്, നിബു വെള്ളവന്താനം തുടങ്ങിയവര്‍ സംസാരിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here