ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ദുഃഖിതര്‍ക്കാശ്വാസവും, വേദനിക്കുന്നവര്‍ക്കു സാന്ത്വനവും നാനാ ജാതി മതസ്ഥര്‍ക്ക് അഭയവും, ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാ0 ഓര്‍മ്മ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയോടെ ഈ വര്‍ഷം ഒക്ടോബര്‍ 29-ാം തീയതി വി. കുര്‍ബ്ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ചു നവംബര്‍ 5-ാം തീയതി വിശുദ്ധ കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്ന റാസയ്കും, ശ്ലൈഹീക വാഴ്വിനും ശേഷം കൊടിയിറക്കത്തോടും സദ്യവട്ടത്തോടും കൂടി പരിസമാപിക്കുന്നു.

ആ പുണ്യ പിതാവിന്റെ തിരുഃശേഷിപ്പിനാല്‍ അനുഗ്രഹീതമായ ഈ ദൈവാലയത്തില്‍ വച്ചു ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നവംബര്‍ 3, 4, 5 തീയതികളില്‍ സന്ധ്യാ നമസ്‌കാര ത്തോ ടനുബന്ധിച്ചു നടക്കുന്ന വചന ശുശ്രുഷകളിലും, നവംബര്‍ 5-ാം തീയതി വൈകിട്ടു സന്ധ്യാ നമസ്‌കാരത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന റാസയി ലും പ്രസ്തുത പെരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷ കളിലും പ്രാര്‍ത്ഥനാ പൂര്‍വ്വം ഭക്ത്യാദരവുകളോടു കൂടിയും നേര്‍ച്ച കാഴ്ചകളോടു കൂടിയും വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും കര്‍ത്തൃ നാമത്തില്‍ സാദരം ക്ഷണിക്കുന്നതായി ഇടവക സെക്രട്ടറി കുര്യന്‍ മാരൂകോയിക്കല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here