Home / പുതിയ വാർത്തകൾ / ഭവനദാന പദ്ധതിയുമായി ഫൊക്കാന മുന്നോട്ട്

ഭവനദാന പദ്ധതിയുമായി ഫൊക്കാന മുന്നോട്ട്

സ്വന്തമായൊരു വീട് എന്നതു ഏറ്റവും വലിയ ജീവിത അഭിലാഷമായി കരുതുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആശയം അഭിലാഷവുമായി ഫൊക്കാന എന്ന പ്രവാസി സംഘടന വീണ്ടും മുന്നോട്ട്. സാമ്പത്തികമായ പിന്നോക്കം നില്ക്കുന്നവരുടെ സ്വപ്നസാക്ഷാത്കാരത്തിന് കേരള ഗവണ്‍മെന്റ് ഹൗസിംഗ് ബോര്‍ഡും, ഫൊക്കാനയും സംയുക്തമായി മെയ് 27-നു ആലപ്പുഴയില്‍ വച്ചു നടന്ന കേരളാ കണ്‍വന്‍ഷന്‍ വേദിയായി. ബഹുജന പങ്കാളിത്തവും പിന്തുണയും സഹകരണവും ഉറപ്പുവരുത്തി ഫൊക്കാന പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഭവനരഹിതരുടെ സ്വപ്നസാക്ഷാത്കാരം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവിധ സഹായ സഹകരണവും കേരളാ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് തന്റെ അനുമോദന പ്രസംഗത്തില്‍ ഫൊക്കാന നേതൃത്വത്തിന് ഉറപ്പുനല്‍കി. ജനാഭിലാഷവും, ഫൊക്കാനയുടെ ഇച്ഛാശക്തിയുടേയും പ്രതീകമായി ആലപ്പുഴയില്‍ നടന്ന കേരളാ കണ്‍വന്‍ഷനില്‍ 6 ജില്ലകളിലെ ഭവന പദ്ധതിക്ക് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, പിറവത്ത് നിര്‍ധനയായ ഒരു യുവതിക്ക് ഫൊക്കാനയുടെ പേരിലുള്ള ഭവനദാനത്തിന്റെ താക്കോല്‍ദാനം നല്‍കി നിര്‍വഹിക്കുകയുണ്ടായി. തണുത്തുറഞ്ഞ ജീവിതസായാഹ്നത്തില്‍ ഭവനം എന്ന ആശ്വാസത്തിന്റെ ചൂടുപകരുവാന്‍ അശരണര്‍ക്കും ആര്‍ത്തര്‍ക്കും,…

ജോയിച്ചന്‍ പുതുക്കുളം

സ്വന്തമായൊരു വീട് എന്നതു ഏറ്റവും വലിയ ജീവിത അഭിലാഷമായി കരുതുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആശയം അഭിലാഷവുമായി ഫൊക്കാന എന്ന പ്രവാസി സംഘടന വീണ്ടും മുന്നോട്ട്.

User Rating: Be the first one !

സ്വന്തമായൊരു വീട് എന്നതു ഏറ്റവും വലിയ ജീവിത അഭിലാഷമായി കരുതുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആശയം അഭിലാഷവുമായി ഫൊക്കാന എന്ന പ്രവാസി സംഘടന വീണ്ടും മുന്നോട്ട്. സാമ്പത്തികമായ പിന്നോക്കം നില്ക്കുന്നവരുടെ സ്വപ്നസാക്ഷാത്കാരത്തിന് കേരള ഗവണ്‍മെന്റ് ഹൗസിംഗ് ബോര്‍ഡും, ഫൊക്കാനയും സംയുക്തമായി മെയ് 27-നു ആലപ്പുഴയില്‍ വച്ചു നടന്ന കേരളാ കണ്‍വന്‍ഷന്‍ വേദിയായി.

ബഹുജന പങ്കാളിത്തവും പിന്തുണയും സഹകരണവും ഉറപ്പുവരുത്തി ഫൊക്കാന പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഭവനരഹിതരുടെ സ്വപ്നസാക്ഷാത്കാരം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവിധ സഹായ സഹകരണവും കേരളാ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് തന്റെ അനുമോദന പ്രസംഗത്തില്‍ ഫൊക്കാന നേതൃത്വത്തിന് ഉറപ്പുനല്‍കി. ജനാഭിലാഷവും, ഫൊക്കാനയുടെ ഇച്ഛാശക്തിയുടേയും പ്രതീകമായി ആലപ്പുഴയില്‍ നടന്ന കേരളാ കണ്‍വന്‍ഷനില്‍ 6 ജില്ലകളിലെ ഭവന പദ്ധതിക്ക് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, പിറവത്ത് നിര്‍ധനയായ ഒരു യുവതിക്ക് ഫൊക്കാനയുടെ പേരിലുള്ള ഭവനദാനത്തിന്റെ താക്കോല്‍ദാനം നല്‍കി നിര്‍വഹിക്കുകയുണ്ടായി.

തണുത്തുറഞ്ഞ ജീവിതസായാഹ്നത്തില്‍ ഭവനം എന്ന ആശ്വാസത്തിന്റെ ചൂടുപകരുവാന്‍ അശരണര്‍ക്കും ആര്‍ത്തര്‍ക്കും, ആലംബഹീനര്‍ക്കും ആശയും ആവേശവുമായി ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമ്മന്‍ സി. ജേക്കബിന്റെ നേതൃത്വത്തില്‍ 2017 ഡിസംബര്‍ ഒരു ക്രിസ്തുമസ് ഗിഫ്റ്റ് എന്ന നിലയില്‍ 3 ഭവനങ്ങള്‍ ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം, കാരിച്ചാല്‍, പള്ളിപ്പാട് പഞ്ചായത്തുകളില്‍ പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹിക, രാഷ്ട്രീയ, സാമുദായിക നേതാക്കളുടെ സാന്നിധ്യത്തില്‍ മേല്‍പ്പറഞ്ഞ ഭവനദാന പരിപാടി 2017 ഡിസംബറില്‍ തന്നെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.

ഓരോ താലൂക്കിലും ഒരു ഭവനം എന്ന ഫൊക്കാനയുടെ കര്‍മ്മസാക്ഷാത്കാരത്തിന് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ഭവനദാന പദ്ധതിയോടെ തുടക്കമിട്ടതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പ്രസ്താവിക്കുകയും, അതില്‍ സന്തുഷ്ടി അറിയിക്കുകയും ചെയ്തു.

“ഗൃഹശ്രീ’ ഭവനപദ്ധതിയുടെ, കേരളാ ഹൗസിംഗ് ബോര്‍ഡ് നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് രേഖ, ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദില്‍ നിന്നും ഫൊക്കാന ജോയിന്റ് ട്രഷറര്‍ ഏബ3ഹാം കളത്തില്‍ ഹൗസിംഗ് ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ കൈമാറി.

Check Also

ഫോമാ – ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കൂട്ടുകെട്ടിൽ ഇനി ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കും ഇളവുകൾ.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഇനി നോർത്ത് …

Leave a Reply

Your email address will not be published. Required fields are marked *