തെന്നിന്ത്യയുടെ പ്രിയ ഗാന കോകിലം   S ജാനകി പൊതു വേദികളിൽ നിന്നും വിട വാങ്ങുമ്പോൾ..!?

മലയാളത്തിന്റെയും,മറ്റു തെക്കൻ മലയാള ഭാഷയുടെയും,കൂട്ടുകാരി പൊതു വേദികളിൽ നിന്നും വിട വാങ്ങി.മലയാളത്തിലും,മറ്റു ഭാഷകളിലും ആയി അന്പത്തിനായിരത്തിനടുത്തു ഗാനങ്ങൾ ആലപിച്ച S. ജാനകി ഇനി മധുരമായ ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്നു.

സംഗീതത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്തു കഴിഞ്ഞു എന്ന് അടുത്തകാലത്ത് വേദികളിൽ പറഞ്ഞ ജാനകിക്കു 80 വയസ്സായിരുന്നു.വളരെ ആത്മവിശ്വാസത്തോടെ സംഗീതത്തോട് സമന്യയിച്ചു കടന്നു  പോയ ജാനകി തന്റെ ശബ്ദ മാധുര്യം കൊണ്ട് നിരവധി ഭാഷകളെ കീഴടക്കി.

മൈസൂരിലെ മാനസ ഗംഗോത്രിയിൽ നാൽപതോളം  ഗാനങ്ങൾ തന്റെ സ്വതസിദ്ധമായ ചിരിയിൽ പാടി മുഴുമിച്ചു വേദി വിടുമ്പോൾ സംഘാടകരോട് അവർ പറഞ്ഞു ഇനി വേദികളിൽ ഞാൻ പാടുവാൻ ഇല്ല.ചാരിറ്റിക്ക് വേണ്ടി ആയിരുന്നു അവസാനമായി ജാനകിയമ്മ പാടിയത്.

മലയാളത്തിലും,തമിഴിലും,കന്നടയിലും,തെലുംങ്കിലും,ഒഡിസ്സിയിലും  ഒരുപോലെ നിറഞ്ഞ ജാനകിയുടെ ശബ്ദം ആദ്യം ഒഴുകുന്നത് ആകാശവാണി ലളിതഗാന മത്സരത്തിലൂടെ ആണ്,പിന്നീട് തമിഴ് സിനിമയിലും,തുടർന്ന് മലയാളത്തിലെ “തളിരിട്ട കിനാക്കൾ”എന്ന ഗാനത്തിലൂടെയും ശ്രോതാക്കളുടെ മനം കുളിർപ്പിച്ചു.

1938 – ജനിച്ച ജാനകിയമ്മ 48 ഭാഷകളിൽ ആയി 48000-ൽ  അധികം പാട്ടുകൾ പാടി.33 നാഷണൽ അവാർഡുകൾ,17 വിവിധ ഭാഷാ പ്രാദേശിക അവാർഡുകൾ .പത്മഭൂഷൺ അടക്കം 70 ൽ പരം ദേശീയ,പ്രാദേശിക അവാർഡുകൾ കരസ്ഥമാക്കിയ ജാനകിയമ്മയുടെ സ്വരം വേദികളിൽ നിലയ്ക്കുമ്പോൾ  മലയാളത്തെ പോലെ തന്നെ നഷ്ടമായത് മറ്റു ഭാഷകളിലെ കൂടി ശബ്ദ മാധുര്യം  ആണ്.

യേശു ശുദാസും,എ ആർ റഹ്‌മാനും ശേഷം വാർത്തകളിൽ നിറയാതെ രംഗം ഒഴിയുന്ന ഒരു ഗായികയ്ക്കും അപ്പുറം ഈ ശബ്ദ കോകിലം നമുക്ക് പല അർത്ഥ വ്യാപ്തിയും നൽകുന്നുണ്ട് ഈ വിടപറച്ചിലിൽ  എന്നും,എപ്പോഴും  നാം ഓരോ മാധ്യമ ,സംഗീത, സാംസ്കാരിക,ഭാഷാ  പ്രേമികളും മനസ്സിലാക്കുകയും ചിന്തിക്കേണ്ടിയും ഇരിക്കുന്നു.

ആരുടെ വരികൾ,ആരുടെ സംഗീതം,സംവിധാനം,എന്നതിലും ഉപരി ഞാൻ എങ്ങിനെ സ്വരലയങ്ങളിലൂടെ ഹൃദയം കീഴടക്കി  എന്ന ചോദ്യം ഒരു സത്യം ആയി എന്നും നിലനിൽക്കുന്നു.മലയാളത്തിനും,ഇന്ത്യൻ ഭാഷകൾക്കും സംഗീത മാധുര്യം വിളമ്പിയ ജാനകിയമ്മയ്ക്കു സംഗീതത്തിനും,ഇന്ത്യൻ ഭാഷയ്ക്കും ,സംസ്കാരത്തിനും വേണ്ടി ചെയ്യുവാൻ ഇനിയും ബാക്കിയായ സ്വപ്നങ്ങളും ആയി ശിഷ്ട ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു…ജയ് പിള്ള 

LEAVE A REPLY

Please enter your comment!
Please enter your name here