1438900328_a1

 

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ്‌ 9 ഞായര്‍ മുതല്‍ ഓഗസ്റ്റ്‌ 17 തിങ്കള്‍ വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ റാസ, വചന പ്രഘോഷണം, നൊവേന ലദീഞ്ഞ്‌, റിലീജിയന്‍സ്‌ ഫെസ്റ്റ്‌, കലാ സന്ധ്യ, വാദ്യമേളങ്ങള്‍, സ്‌നേഹ വിരുന്ന്‌ എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്‌. ഓഗസ്റ്റ്‌ 9, ഞായറാഴ്‌ച രാവിലെ 10ന്‌ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന ആഘോഷമായ പാട്ടുകുര്‍ബാനയെ തുടര്‍ന്ന്‌ കൊടിയേറി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഓഗസ്റ്റ്‌ 10, തിങ്കളാഴ്‌ച വൈകിട്ട്‌ 7 ന്‌ ഇടവക വികാരി റവ. ഫാ. തോമസ്‌ മുളവനാലച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, വചന സന്ദേശം, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്‌.

 

ഓഗസ്റ്റ്‌ 11, ചൊവ്വാഴ്‌ച വൈകിട്ട്‌ 7ന്‌ സെന്റ്‌ മേരീസ്‌ മലങ്കരപ്പളളി വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിലിന്റെ കാര്‍മികത്വത്തില്‍ മലങ്കര പാട്ടു കുര്‍ബാന, വചന പ്രഘോഷണം, നൊവേന എന്നിവയുണ്ടായിരിക്കുന്നതാണ്‌. ഓഗസ്റ്റ്‌ 12 ബുധനാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ അസിസ്റ്റന്റ്‌ വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, വചന പ്രഘോഷണം, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്‌. ഓഗസ്റ്റ്‌ 13, വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഷിക്കാഗോ രൂപതാ ഫിനാന്‍സ്‌ ഓഫീസര്‍ റവ. ഫാ. പോള്‍ ചാലിശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പാട്ട്‌ കുര്‍ബാന, വചന പ്രഘോഷണം, നൊവേന എന്നിവ നടത്തപ്പെടുന്നതാണ്‌. ഓഗസ്റ്റ്‌ 14, വെളളിയാഴ്‌ച വൈകുന്നേരം 5.30 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ വികാരി റവ. മോണ്‍. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ട്‌ കുര്‍ബാന, വചന പ്രഘോഷണം, നൊവേന റിലീജിയസ്‌ ഫെസ്റ്റ്‌ എന്നിവ നടത്തപ്പെടുന്നതാണ്‌.

 

ഓഗസ്റ്റ്‌ 15, ശനിയാഴ്‌ച വൈകുന്നേരം 5.30 മണിക്ക്‌ കോഹിമ രൂപതാധ്യക്ഷന്‍ അഭി. മാര്‍ ജെയിംസ്‌ തോപ്പില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ട്‌ കുര്‍ബാന, പ്രസുദേന്തി വാഴ്‌ച, കപ്ലോന്‍ വാഴ്‌ച, സേക്രട്ട്‌ ഹാര്‍ട്ട്‌ ഫൊറോനാപ്പളളി വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്തച്ചന്റെ വചന സന്ദേശം എന്നിവയെ തുടര്‍ന്ന്‌ സെന്റ്‌ മേരീസ്‌ ഇടവകയും സേക്രട്ട്‌ഹാര്‍ട്ട്‌ ഇടവകയും അവതരിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യ സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്‌. പ്രധാന തിരുനാള്‍ ദിവസമായ ഓഗസ്റ്റ്‌ 16ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ഹൂസ്റ്റണ്‍ സെന്റ മേരീസ്‌ ഫൊറോനാപ്പളളി വികാരി റവ. ഫാ. സജി പിണര്‍ക്കയിലച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും, അഭി. മാര്‍. ജെയിംസ്‌ തോപ്പില്‍ പിതാവിന്റെ തിരുനാള്‍ സന്ദേശം എന്നിവയെ തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, വാദ്യമേളം, കഴുന്ന്‌, അടിമ വെപ്പ്‌, ലേലം, സ്‌നേഹ വിരുന്ന്‌ എന്നിവ ഉണ്ടായിരിക്കുന്നതാണ്‌. ഓഗസ്റ്റ്‌ 17 തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സെമിത്തേരിയില്‍ ഒപ്പീസ്‌ , 7 മണിക്ക്‌ മരിച്ചവര്‍ക്ക്‌ വേണ്ടിയുളള കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്‌. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്‌. തോമസ്‌ ആന്‍ഡ്‌ മേരി ആലുങ്കല്‍ ഫാമിലിയാണ്‌. സാന്നിദ്ധ്യം കൊണ്ടും സഹകരണം കൊണ്ടും തിരുനാള്‍ ആചരണം അനുഗ്രഹപ്രദമാക്കാന്‍ ഈ കുടുംബ സമ്മര്‍പ്പിത വര്‍ഷത്തില്‍ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here