1438900452_a2

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആന്ധ്രപ്രദേശിലെ അദിലാബാദ്‌ രൂപതയുടെ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ്‌ പനേങ്ങാടനെ മാര്‍പാപ്പ നിയമിച്ചു. ഇദ്ദേഹം തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ്‌. ആന്ധ്രപ്രദേശിലെ ഈ രൂപത 1999-ലാണു രൂപവത്‌കൃതമായത്‌. പ്രഥമ ബിഷപ്‌ മാര്‍.ജോസഫ്‌ കുന്നത്ത്‌ വിരമിച്ച ഒഴിവിലാണു നിയമനം. കാനഡയില്‍ സീറോ മലബാര്‍ സഭ അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റ്‌ രൂപവത്‌കരിച്ച്‌ പ്രഥമ എക്‌സാര്‍ക്കായി ഫാ. ജോസ്‌ കല്ലുവേലിലിനെ നിയമിച്ചു. ഇദ്ദേഹം പാലക്കാട്‌ രൂപതയിലെ ജെല്ലിപ്പാറ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി ഇടവകാംഗമാണ്‌. ഇതുസംബന്ധിച്ചു വത്തിക്കാനിലും കാക്കനാട്ട്‌ മൗണ്‌ട്‌ സെന്റ്‌ തോമസിലും പ്രഖ്യാപനം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here