ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ആദ്യവാരം അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തീ പിടിച്ച കാറില്‍ നിന്നും യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ്സെടുത്തു.

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഹര്‍ലീന്‍ ഗ്രെവാളാണ് (25) ന്യൂയേര്‍ക്കിലുണ്ടായ അപകടത്തില്‍ കത്തിയമര്‍ന്ന കാറിലിരുന്ന് വെന്ത് മരിച്ചത്. സയ്യിദ് അഹമ്മത് എന്ന 23 ക്കാരനാണ് കാര്‍ ഓടിച്ചിരുന്നത്.

തീപിടിച്ച കാറില്‍ നിന്നും ഇറങ്ങിയോടിയ സയ്യിദ് എതിരെ വന്ന കാര്‍ കൈകാട്ടി നിറുത്തി അതില്‍ കയറി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തുകയായിരുന്നു. കൈക്കും മുഖത്തും നിസ്സാര പരിക്കേറ്റ സയ്യിദ്, ഹര്‍ലീനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല എന്ന കുറ്റം തെളിയുകയാണെങ്കില്‍ 12 മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത. ഒക്ടോബര്‍ 26 ന് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ ജനുവരി 12 ന് കോടതിയില്‍ ഹാജരാകുന്നതിനാണ് ജഡ്ജി നീല്‍ ഫയര്‍ ടോഗ് ഉത്തരവിട്ടിരിക്കുന്നത്. അപകടം ഉണ്ചായ സ്ഥലത്ത് വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുന്നത് ഗുരുതര കുറ്റമായാണ് പരിഗണിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here