ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 28 ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് ഹില്‍സൈഡ് അവന്യുവിലുള്ള രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ന്യൂയോര്‍ക്ക് സിറ്റി ട്രാന്സിറ്റില്‍ ജോലി ചെയ്യുന്നവരുടെയും അതേ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്തവരുമായ മലയാളി ഉദ്യോഗസ്ഥരുടെ കുടുംബസംഗമം നടക്കുകയുണ്ടായി. വളരെയധികം കുടുംബങ്ങള്‍ പങ്കെടുത്ത പ്രസ്തുതയോഗം സി.ഓ. എബ്രഹാം നയിച്ച പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. തുടര്‍ന്ന് മാത്യു കുരിയന്‍, കഴിഞ്ഞ വര്‍ഷം ഇഹലോകവാസം വെടിഞ്ഞ സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും അനുസ്മരിച്ചുകൊണ്ട് അനുശോചന പ്രസംഗം ചെയ്തു.

ജനറല്‍ കണ്‍‌വീനര്‍ ജയപ്രകാശ് നായര്‍ സ്വാഗതം ആശംസിക്കുകയും ചെറുപ്പക്കാരായ പുതിയ ആളുകള്‍ സംഘടനയുടെ നേതൃത്വത്തിലേക്ക് കടന്നു വരണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് വി.കെ. രാജന്‍, സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളോടും നന്ദി അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് സ്വയം പരിചയപ്പെടുത്തുക എന്ന പരിപാടിയിലൂടെ കുടുംബാംഗങ്ങള്‍ തമ്മില്‍ സംവദിക്കുകയും പരിചയം പുതുക്കുകയും ചെയ്തു. മത്തായി മാത്യു ആശംസാ പ്രസംഗം ചെയ്തു.

ഈ വര്‍ഷം സര്‍‌വീസില്‍ നിന്നും വിരമിച്ചവരുടെ സ്തുത്യര്‍ഹമായ സേവനത്തെ പ്രകീര്‍ത്തിക്കുകയും അവര്‍ക്ക് ഫലകം നല്‍കി ആദരിക്കുകയുമുണ്ടായി. സര്‍‌വ്വശ്രീ ജേക്കബ് ഗീവര്‍ഗീസ്, സൈമണ്‍ ഫിലിപ്പ്, തോമസ്‌ വര്‍ഗീസ്, മാത്യു എബ്രഹാം, ജോണ്‍ വര്‍ക്കി എന്നിവരാണ്‌ ഈ വര്‍ഷം സര്‍‌വീസില്‍ നിന്നും വിരമിച്ചത്. അവരെ യഥാക്രമം ജോര്‍ജ് ഡേവിഡ്, റ്റൈനി തോമസ്‌, മത്തായി മാത്യു, സി.ഓ. ജോണ്‍ എന്നിവര്‍ സദസ്സിന് പരിചയപ്പെടുത്തി.

ആരണ്‍ ജെയിംസ്‌, ജോണ്‍ വര്‍ക്കി, ജോര്‍ജ് വര്‍ക്കി, ഷിബു എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

ട്രഷറര്‍ പി.വൈ. ജോയിയുടെ അസാന്നിദ്ധ്യത്തില്‍ പി.വി. ഫിലിപ്പ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – ജേക്കബ് ഗീവര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ അനില്‍ ചെറിയാന്‍, ട്രഷറര്‍ ജെയിംസ്‌ മാത്യു, പബ്ലിക് റിലേഷന്‍സ് ജയപ്രകാശ് നായര്‍ എന്നിവരെയും കമ്മിറ്റിയിലേക്ക് നോര്‍ത്തില്‍ നിന്ന് റ്റൈനി തോമസ്‌, ജേക്കബ് ചാക്കോ,രാജു വര്‍ഗീസ്, ജെയിംസ്‌ എബ്രഹാം, ബാബുരാജ് പണിക്കര്‍, റിട്ടയറീസില്‍ നിന്ന് സൈമണ്‍ ഫിലിപ്പ്, തോമസ്‌ വര്‍ഗീസ്, ജോണ്‍ വര്‍ക്കി, സി.ഓ. ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ആമോസ് മത്തായിയും അലക്സാണ്ടര്‍ ജോസഫും തങ്ങളുടെ കുടുംബം നേരിട്ട ദുഃഖസമയത്ത് അവരോടൊപ്പം നിന്ന് സഹായിച്ച എല്ലാ സംഘടനാ പ്രവര്‍ത്തകരോടും നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു. എം. എബ്രഹാം നമ്മുടെ വാട്സപ്പ്‌ ഗ്രൂപ്പ് എങ്ങനെ കൂടുതല്‍ സജീവമാക്കാമെന്ന് വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വര്‍ഗീസ് രാജന്റെ നന്ദി പ്രകാശനത്തോടൊപ്പം പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. ജേക്കബ് ഗീവര്‍ഗീസ് തന്നെ അടുത്ത വര്‍ഷത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുകയും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here