ഫിലഡല്‍ഫിയ: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിയ്ക്കായുടെ ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ഒക്‌ടോബര്‍ 22ാം തീയതിയിലെ യോഗത്തില്‍ നിയുക്ത ദേശീയ പ്രസിഡന്റ ് മധു രാജന്‍ കൊട്ടാരക്കര എത്തി യോഗ നടപടികള്‍ നിരീഷിയ്ക്കുകയും അടുത്ത രണ്‍ടു വര്‍ഷം തന്റെ നേതൃത്വത്തിലുള്ള ഭരണ സമതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയും, അക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ചാപ്റ്ററുകളുടെ കൂട്ടായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയുക്ത പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയും ഫിലാഡല്‍ഫിയായിലെ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ചിക്കാഗോയില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത വിന്‍സന്റ് ഇമ്മാനുവലും ജീമോന്‍ ജോര്‍ജ്ജും കണ്‍വന്‍ഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here