പ്രവാസി ചാനലിന്റെ , ദുരഗോപുരങ്ങളിലേക്ക് മാത്യൂസ് അതിഥി ആയെത്തുന്നത് ,ലാന
സമ്മേളനത്തിന് ന്യൂയോർക്കിൽ വന്നപ്പോഴാണ് .എറണാകുളം ഹൈകോർട്ടിലെ ജോലിക്കിടയിലും
വായനയും ,എഴുത്തും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞതുകൊണ്ടു അദ്ദേഹത്തിന്റെ പേന തുമ്പിൽ നിന്ന് ഒരുപാട് തിളക്കമാർന്ന സൃഷ്ടികൾ മലയാളഭാഷക്ക് കിട്ടി .

” ചാവുനിലം ” ” ഇരുട്ടിൽ ഒരു പുണ്യാളൻ ” എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത് .
“ഞായറാഴ്ച മഴ പെയ്യുകയായിരുന്നു ” ,” ജാലകന്യകയും , ഗന്ധർവനും “, ” 2 00 4 ൽ ആലിസ് ” ,” കഥകൾ “
ഈ നാല് ചെറുകഥാ സമാഹാരങ്ങൾ . ” തീര ജീവിതത്തതിന് ഒരു ഒപ്പീസ് ” എന്ന ഉപന്യാസ സമാഹാരം .

തന്ത്രം ,പുത്രൻ ,സാവിത്രിയുടെ അരഞ്ഞാണം , കുട്ടി സ്രാങ്ക് , ആന്റി ക്രൈസ്റ്റ് ഇവയാണ് സിനിമ തിരക്കഥകൾ . 1993 ൽ വളരെ ജനപ്രീതി നേടിയ ” മിഖായേലിന്റെ സന്തതികൾ ” ഉൾപ്പെടെ ,പതിനാലു ടെലി ഫിലിം തിരക്കഥകൾ . തിരക്കഥാ രചനയിൽ ,കേന്ദ്ര അവാർഡും ,കേരള സ്റ്റേറ്റ് അവാർഡും
കരസ്ഥമാക്കി .

ഈയിടെ പൂർത്തിയാക്കിയ ” ,ഈ . മ .യൗ ” എന്ന സിനിമയുടെ തിരക്കഥയും മാത്യൂസിന്റെതാണ് .

കൊച്ചി ചുറ്റുഭാഗം ജീവിക്കുന്ന ലത്തീൻ കത്തോലിക്കരുടെ കുടുംബ പശ്ചാത്തലങ്ങളും , അവരുടെ  സാമൂഹിക ആചാരങ്ങളും മുൻനിർത്തിയാണ് മാത്യൂസ് കുടുതലും എഴുതിയിട്ടുള്ളത് .തനിക്കറിയാവുന്ന , തന്റെ ചുറ്റും ജീവിക്കുന്നവരുടെ കഥകൾ പറഞ്ഞപ്പോൾ അനുവാചകന് അതൊരു പുതുവിരുന്നായി .
വിനയാന്വിതനായ മാത്യൂസിന്റെ എഴുത്തിലും ആ ധ്യാനപൂർണമായ അടക്കം കാണാം .

നോവമ്പർ രണ്ടാം തിയതി വ്യാഴാഴ്ച്ച വൈകിട്ട് 8 മണിക്ക് , പ്രവാസി ചാനലിന്റെ
ദുരഗോപുരങ്ങളിൽ അദ്ദേഹവുമായുള്ള ഇന്റർവ്യൂ പ്രക്ഷേപണം ചെയ്യുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here