Home / അമേരിക്ക / അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ റിലീസ് ചെയ്തു.

അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ റിലീസ് ചെയ്തു.

ന്യൂയോർക്ക്:പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്നതും അമേരിക്കൻ മലയാളികൾ മാത്രം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ വർണ വിസ്മയമായ സ്റ്റേജിൽ റിലീസ് ചെയ്തു അമേരിക്കൽ മലയാളകളുടെ ജീവിത പശ്ചാത്തലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം ത്രിപ്പിടി ക്രീയേഷന്റെയും ഋഷി മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്. ഓഡിയോ പ്രകാശന ചടങ്ങു് അമേരിക്കൻ മലയാളീ സമൂഹത്തിലെ താരങ്ങളുടെയും പൊതു സമൂഹത്തിന്റെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വാസ്തവത്തിൽ ഓഡിറ്റോറിയം സർഗപ്രതിഭകളെയും കലാസാംസ്കാരിക പ്രവർത്തകരെയും കൊണ്ട് നിറഞ്ഞു, ഒപ്പം സ്റ്റേജിലെ ഒരുക്കങ്ങൾ അക്ഷരാർത്ഥത്തിൽ വെള്ളിത്തിരക്ക്  സമാനമായി. സ്മൃതി പ്രേമിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ ഗാനങ്ങളുടെ അലയടികളും ഉയർന്നു കേട്ടു. ദേവവന്ദനം നൃത്തവിന്യാസത്തെ തുടർന്ന് വിശിഷ്ടഅതിഥികളായ രാജഗോപാലൻ നായർ, വിജയൻ ബാലൻ, ഹരികൃഷ്ണ നമ്പൂതിരി, ഫാ. കണ്ടത്തിക്കുടി, ഡോ. സുനിത നായർ, ഗിരി സൂര്യ എന്നിവരെ വേദിയിലേക്ക് ആനയിച്ചു. ഭദ്രദീപം കൊളുത്തിയതിന് ശേഷം ഗിരി സൂര്യ ഗാനം ആലപിച്ചു. ഈ സിനിമയുടെ…

ഗണേഷ് നായർ

പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്നതും അമേരിക്കൻ മലയാളികൾ മാത്രം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ വർണ വിസ്മയമായ സ്റ്റേജിൽ റിലീസ് ചെയ്തു അമേരിക്കൽ മലയാളകളുടെ ജീവിത പശ്ചാത്തലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം ത്രിപ്പിടി ക്രീയേഷന്റെയും ഋഷി മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്.

User Rating: Be the first one !

ന്യൂയോർക്ക്:പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്നതും അമേരിക്കൻ മലയാളികൾ മാത്രം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ വർണ വിസ്മയമായ സ്റ്റേജിൽ റിലീസ് ചെയ്തു അമേരിക്കൽ മലയാളകളുടെ ജീവിത പശ്ചാത്തലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം ത്രിപ്പിടി ക്രീയേഷന്റെയും ഋഷി മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്.

ഓഡിയോ പ്രകാശന ചടങ്ങു് അമേരിക്കൻ മലയാളീ സമൂഹത്തിലെ താരങ്ങളുടെയും പൊതു സമൂഹത്തിന്റെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വാസ്തവത്തിൽ ഓഡിറ്റോറിയം സർഗപ്രതിഭകളെയും കലാസാംസ്കാരിക പ്രവർത്തകരെയും കൊണ്ട് നിറഞ്ഞു, ഒപ്പം സ്റ്റേജിലെ ഒരുക്കങ്ങൾ അക്ഷരാർത്ഥത്തിൽ വെള്ളിത്തിരക്ക്  സമാനമായി. സ്മൃതി പ്രേമിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ ഗാനങ്ങളുടെ അലയടികളും ഉയർന്നു കേട്ടു. ദേവവന്ദനം നൃത്തവിന്യാസത്തെ തുടർന്ന് വിശിഷ്ടഅതിഥികളായ രാജഗോപാലൻ നായർ, വിജയൻ ബാലൻ, ഹരികൃഷ്ണ നമ്പൂതിരി, ഫാ. കണ്ടത്തിക്കുടി, ഡോ. സുനിത നായർ, ഗിരി സൂര്യ എന്നിവരെ വേദിയിലേക്ക് ആനയിച്ചു.

ഭദ്രദീപം കൊളുത്തിയതിന് ശേഷം ഗിരി സൂര്യ ഗാനം ആലപിച്ചു. ഈ സിനിമയുടെ ഉദ്യേശ്യലക്ഷ്യങ്ങളെ കുറിച്ചും കാലാമേൻമയെക്കുറിച്ചും തതവസരത്തിൽ പ്രദിപാദിക്കുകയുണ്ടായി. ഈ മൂവിയുടെ വിതരണ നിർവ്വാഹകരായ ഹാപ്പി & റൂബി ഗ്രൂപ്പിന്റെ സിഇഒ വിജയൻ ബാലൻ സംസാരിച്ചു. തുടർന്നുള്ള രെമ്യ ഗുണശേഖരൻ അല്ലൻ ന്റെയും ആനന്ദിത ഗാംഗുലി യുടെയും നേതൃത്തിലുള്ള നൃത്തച്ചവിടുകൾ ആഘോഷത്തിന് മാറ്റ്കൂട്ടി.

അതിഥികളുടെയും ആതിഥേയരുടെയും സർഗ്ഗ മനസ്സ് ഒരുമിച്ച ഈ സമ്മേളനം പതിവ് രീതികളിൽ നിന്നും വേറിട്ട് നിന്നു. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന അവർക്കൊപ്പം താമസിയാതെ വേൾഡ് വൈഡായി റിലീസ് ചെയ്യും. കൊച്ചുണ്ണി ഇളവൻമഠമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഗണേഷ് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അജിത് നായരുടേതാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് നിഷികാന്ത് ഗോപിയാണ്. ഗിരീഷ് സൂര്യ യാണ് സംഗീത സംവിധായകൻ. നജീം ഹർഷദ്, ബിജു നാരായൺ, ജാസ്സി ഗിഫ്ട്, കാർത്തിക ഷാജി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഷാജൻ ജോർജ്, ശ്രീ പ്രവീൺ എന്നിവർ അസ്സോസിയേറ്റ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നു. മനോജ് നമ്പ്യാരാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി. ലീഡ് കാമറ മാന് മാർട്ടിൻ മുണ്ടാടൻ, സ്റ്റിൽസ് റെജി ഫിലിപ്പ്, അസ്സോസിയേറ്റ് കാമറമാൻ എബി ജോൺ ഡേവിഡ്, കാസ്റ്റിംഗ് ഡയറക്ടർ പാർഥസാരഥി പിള്ള.

ചിത്രത്തിൻറെ മറ്റു അണിയറശില്പികളുടെ പേരുവിവരം

എഡിറ്റർ: ലിൻസൺ റാഫേൽ

ലീഗൽ അഡ്വൈസർ:  വിനോദ് കെആർകെ

പി ആർ ഓ:  അവിനാശ് നായർ

ഡി ഐ:  കപിൽ ഗോപാൽ

പോസ്റ്റർ ഡിസൈൻ:  എബിസൺ എബ്രഹാം

ലോജിസ്റ്റിൿസ് ഡയറക്ടർ:  അരവിന്ദ് ജി പദ്മനാഭൻ

ട്രാൻസ്പോർടാഷൻ ഡയറക്ടർ: സുരേന്ദ്രൻ നായർ

ലൈറ്റിംഗ്:  വിൽസൺ ഡാനിയേൽ    

എം സി മാരായി നിഷ മനോജ്, നിഷ ഗോപിനാഥ്, റിന്റ റോണി, ഷൈനി ഷാജൻ എന്നിവർ ചടങ്ങിന് ശോഭ കൂട്ടി. റിസപ്ഷനും ഹോസ്പിറ്റാലിറ്റി ചുതമല നിവഹിച്ചു.

അവർക്കൊപ്പം സിനിമയുടെ പോസ്റ്ററുകൾ ഡോ. സുനിത നായർ ശ്രീമതി തങ്കമണി പിള്ളക്കു നൽകി പ്രകാശനം നിർവഹിച്ചു. ഡോ. പദ്മജ പ്രേം മൂവി ട്രൈലെർ കണികൾക്കായി സമർപ്പിച്ചു. ഹരികൃഷ്ണൻ നമ്പൂതിരി ഈ സിമിമയുടെ കഥാതന്തുവായ PTSD യെ കുറിച്ച് സംസാരിച്ചു. റെനിൽ രാധാകൃഷ്ണനും ബാലു മേനോനും ഷൂട്ടിംഗ് അനുഭവങ്ങൾ സദസ്യരോട് പങ്കുവച്ചു. ചിക്കാഗോ ശ്രുതിലയ ബാൻഡിന്റെ നേതൃത്തത്തിൽ ജയരാജ് നാരായണന്റെയും കാർത്തിക ഷാജിയുടെയും ശബ്ദമാധുരി സദസ്സിനു ഒരു നവ്യാനുഭവമായി.

നിഫ്റ്റി കെആർകെ, നിതിൻ കെആർകെ, ഗോപിക നായർ, മോർഗൻ മീറ്സ്, ആഡിറ്റോള, ഫൈത്, ഗിരിഷ്മാ നായർ എന്നിവർ വിശിഷ്ടതിഥികളെ സ്വീകരിക്കുന്നതിൽ നേതൃത്വം നൽകി.

തോമസ് കോശി, ഹരി സിംഗ്, ലീല മാറാറ്റ്, ജോൺ ആകാശശാല, ജോൺ സി വര്ഗീസ്, റോയ് എണ്ണശ്ശേരി, കോമളൻ പിള്ള , ശബരി നായർ, രവി നായർ, പ്രദീപ് നായർ, ഗോപിനാഥ് കുറുപ്പ്, കൃഷ്ണരാജ് മോഹൻ, പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ജോർജി വര്ഗീസ്, മറിയാമ്മ പിള്ള, ആനി പോൾ, ആനി ലിബു, ഷാജി നായർ, ഷിനു ജോസ്ഫ്, ജിനു മാത്യു, രാജി കുറുപ്പ്, മിനി റിച്ചാർഡ്‌സ്, ടെറൻസൺ തോമസ്, ശ്രീകുമാർ ഉണ്ണിത്താൻ, ജോ ഇട്ടൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൊച്ചുണ്ണി ഇളവൻമഠത്തിന്റെ നന്ദിപ്രകാശനത്തിനു ശേഷം വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.

Check Also

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു ; 64 പൈസ കുറഞ്ഞ് 64.85 എന്ന നിലയില്‍

മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍. ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച് യുഎസ് ഡോളറിനെതിരെ 64 പൈസ കുറഞ്ഞ് …

Leave a Reply

Your email address will not be published. Required fields are marked *