അഹമ്മദാബാദ്: ഗുജറാത്തില്‍ വിശാല മഹാസഖ്യ രൂപീകരണത്തിന്റെ ഭാഗമായി കൂടുതല്‍ യുവനേതാക്കളെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി കൂടികാഴ്ച നടത്തി.

സമുദായങ്ങള്‍ക്ക് പുറമേ യുവജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള ദലിത് ആദിവാസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, പിന്നാക്കവിഭാഗ നേതാവ് ജിഗ്‌നേഷ് മേവാനി, പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ആദ്യം ലക്ഷ്യംവച്ചത്. കൂടാതെ ജനസ്വാധീനമുള്ള കൂടുതല്‍ നേതാക്കളെ കൂടെ കൂട്ടാനും ശ്രമം നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി സമരരംഗത്തുള്ള ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രവീണ്‍ റാമിനെ കൂടെനിര്‍ത്തിയാല്‍ നാലരലക്ഷത്തോളം വരുന്ന യുവജീവനക്കാരെയും കരാര്‍ ജീവനക്കാരെയും കൂടെക്കൂട്ടാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഒപ്പം, പ്രചാരണം കൊഴുക്കുന്നതോടെ ഭരണവിരുദ്ധവികാരവും സാമ്പത്തികമേഖലയില തകര്‍ച്ചയും ആളികത്തിക്കാനുമാണ് നീക്കം. ഗുജറാത്തിലും പിന്നെ കേന്ദ്രത്തിലും അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ ജനങ്ങളാഗ്രഹിക്കുന്ന മാറ്റംവരുത്താന്‍ തയാറാണെന്ന് നവസര്‍ജന്‍ യാത്ര അവസാനിക്കവേ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here