ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച് നടക്കുന്നതി ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവം ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിച്ചു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറും നടി ഇവ പവിത്രനും അവതരിപ്പിച്ച ന്രുത്തങ്ങള്‍ ധന്യമാക്കിയ ആഘോഷത്തില്‍ ന്യു യോര്‍ക്ക് മേഖലയിലെ ന്രുത്ത സംഗീത വിദ്യാര്‍ഥികളും മാറ്റുരച്ചു.ന്യു യോര്‍ക്ക് കോണ്‍സുലേറ്റിലെ കോണ്‍സല്‍ ദേവീദാസന്‍ നായര്‍ ഉദ്ഘാടനംചെയ്തു . ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവത്തിൽ നടന്ന ഏർലി കിക്കോഫിൽ നാൽപതോളം റെജിസ്ട്രഷനുകൾ ചെക്ക് സഹിതം സമാഹരിക്കാൻ കഴിഞ്ഞതായി റീജിണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.

ഫൊക്കാന ന്യൂ യോർക്ക് രീജിയന്റെ വൺഡേ കണ്‍വന്‍ഷന്‍ മാർച്ചിൽ നടക്കാനിരിക്കെ അതിനു മുൻപേതന്നെ
ഇത്ര അധികം റെജിസ്ട്രഷനുകൾ ലഭിച്ചത് കണ്‍വന്‍ഷന് ലഭിക്കുന്ന ജനപിന്തുണയാണ് .ഫൊക്കാനകണ്‍വന്‍ഷന് മാസങ്ങള്‍ ബാക്കി നില്‍ക്കെ വളരെ നല്ല പ്രതികരണമാണ് വിവിധ സ്റ്റേറ്റുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നും നൂറ് ഫാമിലിയെ ഫിലാഡല്‍ഫിയാ കണ്‍വന്‍ഷനിൽ പങ്കെടുപ്പിക്കുമെന്നും , കൂടുതല്‍ കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്വം ഉറപ്പുവരുത്തുമെന്നും ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയിട്ടൻ, ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ആയ ലീല മാരേട്ട്, ടറൺസെൻ തോമസ് എന്നിവർ അറിയിച്ചു.

വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്‍ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങള്‍ വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും, എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ഫൊക്കാ­ന­യുടെ സ്ഥാനം മുന്‍ പ­ന്തി­യി­ലാ­ണെന്നും കിക്കോഫിന് നേത്യത്വം നൽകിയ മാധവൻ നായർ പറ­യു­ക­യു­ണ്ടാ­യി. ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്തു. മുന്ന് ദിവസത്തെ താമസവും, ആഹാരവും ,കള്‍ച്ചറല്‍ പ്രോഗ്രാമുകളും, ബിസിനസ്സ് സെമിനാര്‍ , സാഹിത്യ സെമിനാര്‍ ,ചിരിയരങ്ങു ,ചിട്ടു കളി മത്സരം ,മിസ് ഫൊക്കാന , മലയാളീ മങ്ക , സ്‌പെല്ലിങ് ബി കോബറ്റിഷന്‍ , കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ,ബാങ്ക്വറ്റും അതിനു ശേഷമുള്ള സ്‌റ്റേജ്‌ഷോയും തുടങ്ങി മുന്ന് രാവും നല് പകലും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികലോടെ ആണ് കണ്‍വെന്‍ഷന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കേരസമാജത്തെ പ്രനിധികരിച്ചു പ്രസിഡന്റ് ഷാജു സാം , വൈസ് പ്രസിഡന്റ് വർഗീസിസ് പൊത്തനിക്കാട്‌,കേരളാ കൽച്ചറിനെ പ്രധിനിതികരിച്ചു വർഗിസ് ചുങ്കത്തിൽ , വൈസ് പ്രസിഡന്റ് സാം കൊടുമൺ , വെസ്റ്റ്ചെസ്റ്ററിന് വേണ്ടി സെക്രട്ടറി ആന്റോ വർക്കി,ബിപിൻ ദിവാകരൻ ,ലിജോ ജോൺ, കെ കെ . ജോൺസൻ ,ലിംക മലയാളീ അസ്സോസിയേഷനുവേണ്ടി ജെസ്സി കാനാട്ട് , മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന് വേണ്ടി ഷെവലിയാർ ജോർജ് ഇട്ടൻ പടിയത്ത് ,ഹഡ്സൺ വാലിയിൽ നിന്നും മത്തായി പി ദാസ്, ലയിസി അലക്സ്, തമ്പി പനക്കൽ, കുരിയാക്കോസ് തരികൻ കൂടാതെ, ,ബാല കെയർകെ , എ .കെ. ബി. പിള്ള തുടങ്ങി നിരവധി ആളുകൾ കിക്കോഫിന് നേതൃത്വം നൽകി .

ന്യൂയോർക് റീജിയൻ കേരളോത്സവം വമ്പിച്ച വിജയംആക്കിത്തീർത്ത ഏവർക്കും റീജിണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്, ട്രസ്റ്റീ ബോർഡ് മെമ്പർ വിനോദ് കെആർകെ, നാഷണൽ കമ്മിറ്റി മെംബേർസ് അലക്സ് തോമസ്, ആൻഡ്രൂസ്. കെ .പി,റീജിയനൽ സെക്രട്ടറി മേരിക്കുട്ടി മൈക്കിൾ, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here