വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലുള്ള പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. വില്‍സണ്‍ കൗണ്ടിയിലുള്ള ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.പള്ളിയിലേക്കെത്തിയ തോക്കുധാരിയായയാള്‍ ആളുകള്‍ക്കുനേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
ഇതിനു ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന സംഭവത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി.
ന്യൂ ബ്രൗന്‍ഫെല്‍സിലെ ഡെവിന്‍ കെല്ലിയാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവയ്പ്പു നടത്തിയശേഷം ഇയാള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. പിന്നീടു ഗ്വാഡലൂപ് കൗണ്ടിയില്‍ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സാന്‍അന്റോണിയയില്‍ താമസിക്കുന്ന കെല്ലിക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതിനു പ്രത്യക്ഷമായി തെളിവുകളില്ലെന്നാനു സൂചന. ആക്രമണത്തിനു മുന്‍പ് കെല്ലി സമൂഹമാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇയാളൊരു എആര്‍ – 15 സെമിഓട്ടമാറ്റിക് റൈഫിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെല്ലി കോര്‍ട്ട്മാര്‍ഷല്‍ നടപടി നേരിട്ടിരുന്നതായും സൂചനയുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here