Home / കേരളം / തോമസ് ചാണ്ടി നിക്കണോ, അതോ പോകണോ? സിപിഎം ഇന്ന് ഉത്തരം പറയും

തോമസ് ചാണ്ടി നിക്കണോ, അതോ പോകണോ? സിപിഎം ഇന്ന് ഉത്തരം പറയും

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിക്കണോ, അതോ പോകണോ? സിപിഎം ഇന്ന് ഉത്തരം പറയും. രാവിലെ പത്തിന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം വിവാദം ചര്‍ച്ച ചെയ്യും. വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തില്‍ സി.പി.എം നിലപാട് കടുപ്പിക്കാനാണ് സാധ്യത. നിയമസഭയിലും പുറത്തും തോമസ്ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചിരുന്നത്. എന്നാല്‍ ജനജാഗ്രത യാത്രക്കിടെ മന്ത്രി നടത്തിയ പ്രസ്താവനകള്‍ സി.പി.എം നേതൃത്വത്തെ ചൊടുപ്പിച്ചു. ഒപ്പം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണം കൂടിയായതോടെയാണ് നിലപാടുമാറ്റത്തിനുള്ള സാധ്യത പാര്‍ട്ടിയില്‍ തെളിയുന്നത്. കുരുക്കുകള്‍ മുറുകുമ്പോഴും രാജിയില്ലെന്ന നിലപാടിലാണ് തോമസ്ചാണ്ടി. ഹൈക്കോടതിയിലുള്ള കേസില്‍കൂടി എതിര്‍പരാമര്‍ശം വന്നാല്‍ സാഹചര്യം മാറിമറിയും. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ മന്ത്രി സ്ഥാനമൊഴിയണമെന്ന വികാരം ശക്തമാണ്. സോളാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകളെ പ്രതിരോധിക്കാന്‍ തോമസ്ചാണ്ടിയെ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയുമുണ്ട്. വ്യാഴാഴ്ച നിയമസഭാസമ്മേളനം ചേരുംമുമ്പ് ഒരു തീരുമാനമാണ് ഇടതുനേതാക്കള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എന്‍.സി.പി ദേശീയനേതൃത്വം തോമസ്ചാണ്ടിയെ തള്ളാന്‍ തയാറാവാത്തതാണ് തലവേദന. മന്ത്രിയെ കുറ്റക്കാരനാക്കി…

മന്ത്രി തോമസ് ചാണ്ടി നിക്കണോ, അതോ പോകണോ? സിപിഎം ഇന്ന് ഉത്തരം പറയും. രാവിലെ പത്തിന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം വിവാദം ചര്‍ച്ച ചെയ്യും.

User Rating: Be the first one !

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിക്കണോ, അതോ പോകണോ? സിപിഎം ഇന്ന് ഉത്തരം പറയും. രാവിലെ പത്തിന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം വിവാദം ചര്‍ച്ച ചെയ്യും. വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തില്‍ സി.പി.എം നിലപാട് കടുപ്പിക്കാനാണ് സാധ്യത.
നിയമസഭയിലും പുറത്തും തോമസ്ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചിരുന്നത്. എന്നാല്‍ ജനജാഗ്രത യാത്രക്കിടെ മന്ത്രി നടത്തിയ പ്രസ്താവനകള്‍ സി.പി.എം നേതൃത്വത്തെ ചൊടുപ്പിച്ചു. ഒപ്പം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണം കൂടിയായതോടെയാണ് നിലപാടുമാറ്റത്തിനുള്ള സാധ്യത പാര്‍ട്ടിയില്‍ തെളിയുന്നത്. കുരുക്കുകള്‍ മുറുകുമ്പോഴും രാജിയില്ലെന്ന നിലപാടിലാണ് തോമസ്ചാണ്ടി. ഹൈക്കോടതിയിലുള്ള കേസില്‍കൂടി എതിര്‍പരാമര്‍ശം വന്നാല്‍ സാഹചര്യം മാറിമറിയും.

കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ മന്ത്രി സ്ഥാനമൊഴിയണമെന്ന വികാരം ശക്തമാണ്. സോളാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകളെ പ്രതിരോധിക്കാന്‍ തോമസ്ചാണ്ടിയെ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയുമുണ്ട്.
വ്യാഴാഴ്ച നിയമസഭാസമ്മേളനം ചേരുംമുമ്പ് ഒരു തീരുമാനമാണ് ഇടതുനേതാക്കള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എന്‍.സി.പി ദേശീയനേതൃത്വം തോമസ്ചാണ്ടിയെ തള്ളാന്‍ തയാറാവാത്തതാണ് തലവേദന. മന്ത്രിയെ കുറ്റക്കാരനാക്കി സി.പി.ഐ ജനറല്‍ സെക്രട്ടറി തന്നെ രംഗത്തുവന്ന പശ്ചാത്തലവും സി.പി.എം ചര്‍ച്ചകളെ സ്വാധീനിക്കും. എജിയും റവന്യൂമന്ത്രിയും തമ്മില്‍ കേസ്‌നടത്തിപ്പ് സംബന്ധിച്ചുയര്‍ന്ന തര്‍ക്കവും പരസ്യപ്രസ്താവനകളും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും.

 

Check Also

മകനെ കൊലപ്പെടുത്തിയെന്ന് അമ്മയുടെ കുറ്റസമ്മതം

കൊല്ലം:പതിനാലുകാരനായ മകനെ കൊലപ്പെടുത്തി കത്തിച്ചെന്ന് കോടതിയില്‍ അമ്മ ജയമോളുടെ കുറ്റസമ്മതം. കോടതിയില്‍ മയങ്ങിവീണ പ്രതി തന്നെ പൊലീസ് മര്‍ദിച്ചെന്ന് കോടതിയില്‍ …

Leave a Reply

Your email address will not be published. Required fields are marked *