കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ആഭിമുഖ്യത്തില്‍ മെഡിക്കെയര്‍, മെഡിക്കെയ്ഡ്, അസ്സറ്റ് പ്രൊട്ടക്ഷന്‍, എസ്റ്റേറ്റ് പ്ലാനിംഗ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറും, തുടര്‍ന്ന് യുവദിന (youth day ) ആഘോഷവും നടത്തുന്നു. നവംബര്‍ 11 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ 5 മണിവരെ ന്യൂയോര്‍ക്കില്‍ ക്വുന്‍സിലുള്ള ടൈസണ്‍ സെന്‍ററില്‍ (26 North Tyson Ave, Floral Park, Ny11001)വച്ച് സെമിനാര്‍ നടക്കും. എല്ലന്‍ ഏ.വിക്ടര്‍ (Ellen A.Victor ) അറ്റോര്‍ണി & കൗണ്‍സലര്‍ അറ്റ് ലോ സെമിനാര്‍ നയിക്കും. സീനിയര്‍ ആയിട്ടുള്ളവരും അല്ലാത്തവരും ഇതില്‍ സംബന്ധിക്കുന്നത് പ്രയോജനപ്രദമായിരിക്കും. വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കും വിശദീകരണത്തിനും അവസരമുണ്ടായിരിക്കും. തുടര്‍ന്ന് 6 മണിക്ക് അവിടെ വച്ചു തന്നെ യുവദിന ആഘോഷ പരിപാടികള്‍ ആരംഭിക്കും. വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ചര്‍ച്ചകളും നടക്കും. പരിചയ സമ്പന്നരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഡാന്‍സ്. മ്യൂസിക്കല്‍ കോമഡി തുടങ്ങിയ കലാപ്രകടനങ്ങള്‍ പരിപാടികളെ ഉത്സവമാക്കി മാറ്റും. യൂത്ത് ഡേ പരിപാടി ആഘോഷങ്ങളില്‍ വന്നു സംബന്ധിക്കുന്നതിന് സാദരം ക്ഷണിക്കുന്നതായി കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

ഷോണ്‍ സാം (516) 424-5290
റോയ് ചെറുവേലില്‍ (917) 882-3301
ജ്യോതി തോമസ് (516) 702-7740

സെമിനാറിലും യൂത്ത് ഡേയിലും വന്ന് സംബന്ധിക്കാന്‍ ക്ഷണിക്കുന്നതായി കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജു സാം (പ്രസിഡന്‍റ്) (646) 427-4470
വര്‍ഗ്ഗീസ് പോത്താനിക്കാട് (വൈസ് പ്രസിഡന്‍റ്) (917) 488-2590
വിന്‍സന്‍റ് സിറിയാക് (സെക്രട്ടറി) (516) 508-8297
വര്‍ഗ്ഗീസ് തെക്കേക്കര (ജോ. സെക്രട്ടറി) (516) 502-5065
വിനോദ് കെയാര്‍കെ (ട്രഷറര്‍) (516) 633-5208
പ്രൊഫ. ജോസഫ് ചെറുവേലില്‍ (യൂത്ത് അഫയേഴ്സ്) (718) 487-3761

LEAVE A REPLY

Please enter your comment!
Please enter your name here