ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ മലയാളികത്തോലിക്കരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച്ച നടത്തിയ ഏകദിന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയ ടീമായ ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് സെ. മേരീസ് സീറോമലബാര്‍ ടീം റണ്ണര്‍ അപ്പ് ട്രോഫി നേടി.

ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ രാവിലെ 8:30 മുതല്‍ വൈകിട്ട് 6:00 മണിവരെ നടന്ന ടൂര്‍ണമെന്റില്‍ ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയാ എന്നിവിടങ്ങളില്‍നിന്നുള്ള 6 ടീമുകള്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് എന്നതിലുപരി നോര്‍ത്തീസ്റ്റ് റീജിയണില്‍നിന്നുള്ള എല്ലാ കത്തോലിക്കാ യുവജനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതും ഐ. എ. സി. എ. ആദ്യമായി നടത്തിയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു എന്ന് പ്രസിഡന്റ് ചാര്‍ലി ചിറയത്ത് ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ അനുഗ്രഹപ്രാര്‍ത്ഥന നടത്തി. ട്രഷറര്‍ സണ്ണി പാറക്കല്‍ ആദ്യബോള്‍ ടോസ് ചെയ്തു.
രാവിലെ ഒമ്പതുമണിമുതല്‍ നടന്ന പ്ലേ ഓഫ് ഗെയിമുകള്‍ക്കുശേഷം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫിലാഡല്‍ഫിയാ സീറോമലബാറിന്റെ ചുണക്കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫി നേടി. തൊട്ടുപിന്നാലെ ലോംഗ് ഐലണ്ട് സീറോമലബാര്‍ ടീം റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. ജോണ്‍ തെക്കുംതല, റോബിന്‍ റോയി, ജോര്‍ജ് കാനാട്ട്, ആന്‍ഡ്രു കന്നാടന്‍, ജിമ്മി ജോര്‍ജ്, ഡെന്നിസ് മാനാട്ട്, ജയിംസ് മാത്യു, ജോസഫ് കന്നാടന്‍, ജിജോ മാത്യു, ജയ്‌സണ്‍ ജോസഫ് എന്നിവരായിരുന്നു സീറോമലബാര്‍ ടീമില്‍ കളിച്ചത്.

വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികളും, കാഷ് അവാര്‍ഡുകളും ഫാ. റെന്നി കട്ടേല്‍, സീറോമലബാര്‍ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ടൂര്‍ണമെന്റ് സ്‌പോന്‍സര്‍മാരായ പാപ്പന്‍ എബ്രാഹം, ജോസഫ് തോമസ് (അപ്പു), തോമസ്‌കുട്ടി സൈമണ്‍ എന്നിവര്‍ വിതരണം ചെയ്തു. കളിയില്‍ വിജയിച്ച രണ്ടൂ ടീമുകളിലെയും മുഴുവന്‍ കളിക്കാര്‍ക്കും ട്രോഫികളും, വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും നല്‍കി ആദരിച്ചു.

ഫിലാഡല്‍ഫിയാ ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്തിന്റെ നേതൃത്വത്തില്‍ എം. സി. സേവ്യര്‍, തോമസ്‌കുട്ടി സൈമണ്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, നെവിന്‍ ദാസ്, ഡോ. ബിജു പോള്‍, ഫിലിപ് എടത്തില്‍, അനീഷ് ജയിംസ് എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റു ചെയ്തു.
ഫോട്ടോ: തോമസ്‌കുട്ടി സൈമണ്‍, പീറ്റര്‍ ഡാമിയന്‍.

????????????????????????????????????
????????????????????????????????????
????????????????????????????????????
????????????????????????????????????
????????????????????????????????????
????????????????????????????????????

LEAVE A REPLY

Please enter your comment!
Please enter your name here