ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ നവംബർ  16 നു ആരംഭിച്ചു ജനുവരി 14 ന്  അവസാനിക്കുന്നതാണ് . മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും സർവ്വദോഷങ്ങളും  അകറ്റി ഐശ്വേര്യ സിദ്ധിക്കായി ഒരു മണ്ഡല  സീസൺ കുടി വരവായി. എല്ലാ ദിവസവു നടക്കുന്ന ഭക്തി സാന്ദ്രമായ ഭജന, നെയ്യ് അഭിഷേകം, പാല്‍അഭിഷേകം,തേന്‍ അഭിഷേകം, ചന്ദനാ അഭിഷേകം, ഭസ്മാഅഭിഷേകം എന്നീ അഭിഷേകങ്ങള്‍ക്ക് ശേഷം സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ ദിപരാധനയും നടത്തുന്നു . 

മണ്ഡല മകരവിളക്ക് കാലമായ അറുപതു ദിവസവും ഈ പുജാതി വിധികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ പുജാതി വിധികള്‍ ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിക്കും  എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. നവംബർ  പത്തൊൻപതിനു  പതിനൊന്ന് മണിമുതൽ ശാസ്താ പ്രീതിയും നടത്തുന്നതാണ്.

മണ്ഡല മകരവിളക്ക് കാലമായ അറുപതു ദിവസവും പടിപൂജ പ്രേത്യേക പൂജയായി നടത്തുന്നു.

പതിനെട്ടുപടികൾ ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പൻറെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകൾ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും മണ്ഡല മകരവിളക്ക് കാലത്തെ സങ്കല്പ്പം . എല്ലാ ദിവസത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍  ഭക്തജനങ്ങൾക്ക് സ്വകര്യം ഉണ്ടായിരിക്കുന്നതാണ്. 

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അതുതന്നെയാണ് ജീവികളില്‍ ഞാന്‍ എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില് എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും. 

വളരെ ദുര്‍ലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കര്‍മങ്ങള്‍ മാത്രം ചെയ്യുവാന്‍ മാത്രമായി ഉപയോഗിക്കാം. ഭാരതീയ പൈതൃകത്തില്‍ ജനിച്ച ഏതൊരു വെക്തിയും അനുഷ്ടികേണ്ടത് കര്മ്മം, ഭക്തി, ജ്ഞാനം എന്നിവ തന്‍റെ ജീവിതത്തിന്  യോജിക്കും വിധം സമന്വയിപ്പിച്ചു ജീവിക്കുക എന്നുള്ളതാണ് ഹൈന്ദവസംസ്കാരം ലോകത്തിനു നല്‍കുന്ന സുപ്രധാന സന്ദേശവും. 

മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രം തയാറെടുത്തു ക്കഴിഞ്ഞു .എല്ലാ ദിവസവും നടക്കുന്ന ഈ പൂജാദി കര്‍മ്മങ്ങളിലേക്കു ഏവരെയും വിനയപൂർവം  സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മറ്റി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here