തിരുവനന്തപുരം: എ​േട്ടാവറായി ചുരുക്കിയ മൂന്നാം ട്വൻറി 20 മൽസരത്തിൽ ന്യൂസിലൻഡിനെ ആറ്​ റൺസിന്​ പരാജയപ്പെടുത്തി ഇന്ത്യക്ക്​ പരമ്പര.68 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്​ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ61 റൺസ്​ എടുക്കാനെ​ കഴിഞ്ഞുള്ളു. രണ്ട്​ വിക്കറ്റെടുത്ത ബുമ്രയുടെ ബോളിങ്ങാണ്​ ഇന്ത്യക്ക്​ കരുത്തായത്​. രണ്ട്​ ഒാവറിൽ എട്ട്​ റൺസ്​ മാത്രം വിട്ടുകൊടുത്ത ചാഹലും ഇന്ത്യൻ ബാറ്റിങ്​ നിരയിൽ തിളങ്ങി.

നേരത്തെ ടോസ്​ നേടിയ ന്യൂസിലൻഡ്​ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ 67 റൺസെടുത്തു. വിരാട്​ കോഹ്​ലി, മനീഷ്​ പാണ്ഡേ, ഹാർദിക്​ പ​ാണ്ഡേ എന്നിവർ മാത്രമാണ്​ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്​. ഇന്ത്യയുടെ ഒാപ്പണർമാർ ഇരുവരും പെ​െട്ടന്ന്​ തന്നെ പുറത്തായി. ഹർദിക് പാണ്ഡേയുടെയും മനീഷ്​ പാണ്ഡേയുടെയും ബാറ്റിങ്ങാണ്​. ഇന്ത്യക്ക്​ ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​. മഴമൂലം മൽസരം എട്ട്​ ഒാവറാക്കി ചുരുക്കിയിരുന്നു​.

LEAVE A REPLY

Please enter your comment!
Please enter your name here